കട്ടപ്പന. വാഴവരയിൽ കാട്ടുതീ കെടുത്താൻ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം. കാഞ്ചിയാർ ലബ്ബക്കട സ്വദേശി വെള്ളറയിൽ ജിജോയി തോമസാണ് മരിച്ചത്. ജിജോയി പണി ചെയ്തിരുന്ന ഏലത്തോട്ടത്തിൽ കാട്ടുതീ പടരതിരിക്കാൻ ശ്രമിക്കുന്നതിനിടയിൽ സമീപത്തെ കൊക്കകയിലേക്ക് വീണാണ് മരണം. ഇയാളുടെ മൃതദേഹം പോസ്റ്റ്മർട്ടത്തിനായി കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്