കൊല്ലം.സി.പി.ഐ.എം സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും.പുതിയ സംസ്ഥാന സമിതിയേയും സംസ്ഥാന സെക്രട്ടറിയേയും
ഇന്ന് തിരഞ്ഞെടുക്കും.എം.വി.ഗോവിന്ദൻ സംസ്ഥാനസെക്രട്ടറിയായി തുടരും.കോടിയേരി ബാലകൃഷ്ണൻ
അസുഖബാധിതനായതിനെ തുടർന്ന് സംസ്ഥാന സെക്രട്ടറിപദം ഏറ്റെടുത്ത എം.വി.ഗോവിന്ദൻ, സമ്മേളനം തിരഞ്ഞടുക്കുന്ന
സെക്രട്ടറിയാകുന്നത് ഇതാദ്യമാണ്.പ്രായപരിധി മാനദണ്ഡം നടപ്പാക്കുന്നതിനാൽ സംസ്ഥാന സമിതിയിൽ ഇത്തവണ
കൂടുതൽ പേർക്ക് അവസരം ലഭിക്കും.പ്രായം, ആരോഗ്യപ്രശ്നങ്ങൾ, പ്രവർത്തനം എന്നിവയുടെ അടിസ്ഥാനത്തിൽ
15ൽ ഏറെപേർ സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവാകുംപുതിയതായി അധികാരസ്ഥാനത്തെത്തിയ 5 ജില്ലകളിൽ
നിന്നുളള ജില്ലാ സെക്രട്ടറിമാർ സംസ്ഥാന സമിതിയിൽഎത്തുമെന്ന് ഉറപ്പാണ്.വനിതാ,യുവജന നേതാക്കളെയും
പരിഗണിക്കും