യൂട്യൂബ് നോക്കി ഡയറ്റെടുത്ത പെണ്‍കുട്ടിക്ക് ശരീരം ശോഷിച്ച് ദാരുണാന്ത്യം

Advertisement

യൂട്യൂബ് നോക്കി ഡയറ്റെടുത്ത പെണ്‍കുട്ടിക്ക് ശരീരം ശോഷിച്ച് ദാരുണാന്ത്യം. കണ്ണൂര്‍ കൂത്തുപറമ്പ് മെരുവമ്പായി സ്വദേശി ശ്രീനന്ദ(18)യാണ് മരിച്ചത്. തലശേരി ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്നലെയാണ് മരണം സംഭവിച്ചത്. യൂട്യൂബില്‍ കണ്ട ഡയറ്റ് പിന്തുടര്‍ന്ന പെണ്‍കുട്ടിയുടെ ആമാശയവും അന്നനാളവും ചുരുങ്ങിയെന്നാണ് റിപ്പോര്‍ട്ട്.
വണ്ണം കുറയ്ക്കുന്നതിനായി വളരെ കുറച്ച് മാത്രം ഭക്ഷണമാണ് പെണ്‍കുട്ടി കഴിച്ചിരുന്നത്. ശരീരത്തെ സാരമായി ബാധിച്ചതോടെ വീട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിലും പെണ്‍കുട്ടി നേരത്തെ ചികില്‍സ തേടിയിരുന്നു. എന്നാല്‍ രോഗം ഗുരുതരമായതിനെ തുടര്‍ന്ന് തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ശ്രീനന്ദയുടെ ജീവന്‍ നിലനിര്‍ത്തി വന്നിരുന്നത്. ഇതിനിടയില്‍ അന്ത്യം സംഭവിക്കുകയായിരുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here