കോട്ടയം. എരുമേലിയിൽ കിണർ വൃത്തിയാക്കാനിറങ്ങിയ ആളും രക്ഷിക്കാനിറങ്ങിയ ആളും മരിച്ചു.
എരുമേലി സ്വദേശികളായ അനീഷ്, ബിജു എന്നിവരാണ് മരിച്ചത്.
ആദ്യം കിണറ്റിൽ ഇറങ്ങിയ അനീഷിന് ഓക്സിജൻ ലഭിക്കാതെ വന്നതോടെ രക്ഷിക്കാനായി ബിജുവും കിണറ്റിലിറങ്ങുകയായിരുന്നു. ഫയർ ഫോഴ്സ് എത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്
മരിച്ച രണ്ട് പേരുടെയും മൃതദേഹങ്ങൾ എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി .മരിച്ച ബിജു എരുമേലിയിൽ ഓട്ടോ ഡ്രൈവർ ആണ് ,