കോട്ടയം. ഇല്ലിക്കകല്ലിൽ ട്രക്കിങ്ങിനു പോയ ടൂറിസ്റ്റുകൾക്ക് കടന്നൽ കുത്തേറ്റു.
കടന്നൽ ആക്രമണത്തിൽ 15 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോട്ടയം, കുറവിലങ്ങാട്,കുറുപ്പന്തറ സ്വദേശികളാണ് കടന്നൽ ആക്രമണത്തിൽ പരിക്കേറ്റത് .ഈരാറ്റുപേട്ട നന്മകൂട്ടം പ്രവർത്തകരും, നാട്ടുകാരും, പോലീസും, ഫയർ ഫോഴ്‌സും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.