നാടിന് ഹാനികരമായ വ്യവസ്ഥകളോടെയുള്ള ഒരു നിക്ഷേപവും സ്വീകരിക്കില്ല, പിണറായി വിജയൻ

Advertisement

കൊല്ലം.നാടിന് ഹാനികരമായ വ്യവസ്ഥകളോടെയുള്ള ഒരു നിക്ഷേപവും സ്വീകരിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
എന്തോ ചെയ്യാൻ പാടില്ലാത്ത കാര്യം ചെയ്യാൻ പോകുന്നുവെന്ന് ചിലർ പ്രചരിപ്പിക്കുന്നുണ്ട്. നാടിൻ്റെ താൽപര്യം ബലി കൊടുക്കാൻ തയ്യാറാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സിപിഎം സംസ്ഥാന സമ്മേളനത്തിന് സമാപനം കുറിച്ച് നടന്ന പൊതു സമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിക്ഷേപ കാര്യങ്ങളിൽ നിലപാട് വ്യക്തമാക്കിയത്.പാർട്ടിയുടെ നയം മാറ്റം പ്രകടമാക്കുന്ന നവകേരള രേഖയെ സംബന്ധിച്ച് വിശദീകരിച്ച മുഖ്യമന്ത്രി സെസ് , പൊതുമേഖലാ സ്വകാര്യവൽക്കരണം എന്നിവയെ കുറിച്ച് പരാമർശിച്ചില്ല. എന്നാൽ സംസ്ഥാനത്തിന് ഹാനികരമായ വ്യവസ്ഥകളോടെയുള്ള നിക്ഷേപം സ്വീകരിക്കില്ലെന്ന് വ്യക്തമാക്കി

നവ കേരളം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾക്ക് കേന്ദ്രം സഹായം നൽകാതിരിക്കുമ്പോൾ ബദൽ മാർഗം എന്ന നിലയിലാണ് പുതിയ വിഭവ സമാഹരണത്തെ കുറിച്ച് ആലോചിച്ചതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

നാടിൻ്റെ പ്രശ്നങ്ങൾ തുറന്ന് കാട്ടാൻ മാധ്യമങ്ങൾ ശ്രമിക്കുന്നില്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു. മുണ്ടക്കൈ ചൂരൽ മല ദുരന്ത സഹായം നിഷേധിച്ചതിൽ ഒഴികെ മറ്റെല്ലാ വിഷയങ്ങളിലും UDF കേന്ദ്രസമീപനത്തിന് എതിരെ
മൗനം പാലിച്ചെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here