കൊല്ലം ചെങ്കടലായി, സിപിഎം സംസ്ഥാന സമ്മേളനത്തിന് സമാപനം

Advertisement

കൊല്ലം. വീഥികളെ ചെങ്കടലാക്കി സിപിഐ എം സംസ്ഥാന സമ്മേളനത്തിന് സമാപനം. ചുവപ്പിന്റെ അണമുറിയാത്ത പ്രവാഹത്തിനാണ് കൊല്ലം നഗരം സാക്ഷിയായത്.
ഹിന്ദുത്വ ശക്തികൾക്ക് എതിരായ പോരാട്ടമാണ് സി പി ഐ എം നടത്തുന്നത് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സി പി ഐ എം പി ബി കോ ഓഡിനേറ്റർ പ്രകാശ് കാരാട്ട് പറഞ്ഞു.

സി പി ഐ എമ്മിൻ്റെ ബഹുജനപിന്തുണയും കരുത്തും വിളിച്ചോതുന്നതായിരുന്നു പതിനായിരങ്ങൾ അണിനിരന്ന ബഹുജനറാലി.കൻ്റോമെൻറ് മൈതാനത്ത് നിന്ന് ആരംഭിച്ച റെഡ് വോളണ്ടിയർ മാർച്ചിൽ തുറന്ന വാഹനത്തിൽ പ്രവർത്തകരെ അഭിസംബോധന ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയനും, പ്രകാശ് കാരാട്ടും ,എം എ ബേബി യും അടക്കമുള്ളവർ മൈതാനത്തേക്ക് എത്തി.

25000 ചുവപ്പുസേനാം​ഗങ്ങളുടെ മാർച്ച് ജില്ലയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കരുത്തറിയിക്കുന്നതായിരുന്നു .ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പിണറായി സർക്കാർ നടപ്പാക്കി അതു കൊണ്ടാണ് രണ്ടാം പിണറായി സർക്കാരിന് ജനങ്ങൾ അവസരം നൽകിയതെന്ന് സി പി ഐ എം പി ബി കോ ഓഡിനേറ്റർ പ്രകാശ് കാരാട്ട് പറഞ്ഞു.

മതനിരപേക്ഷിത ശക്തികളുടെ ഐക്യം വിപുലീകരിക്കാൻ ‘സി പി ഐ എമ്മിന് കഴിഞ്ഞുവെന്നും പ്രകാശ് കാരാട്ട് കൂട്ടിച്ചേർത്തു.സംസ്ഥാനത്തിന്റെ പലഭാ​ഗങ്ങളിൽ നിന്നായി എത്തിയ പതിനായിരങ്ങളാണ് ആശ്രാമത്തേക്കെത്തിയത്.
മൂന്നുദശാബ്ദത്തിന്‌ ശേഷം കൊല്ലം ആതിഥ്യമരുളിയ സമ്മേളനത്തിന്റെ മികവെല്ലാം പ്രകടമാക്കിക്കൊണ്ടായിരുന്നു സമാപനം.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here