തിരുവനന്തപുരം. കോളേജ് കാമ്പസുകളിലെ ലഹരി വ്യാപനത്തിന് തടയിടാൻ ഗവർണർ വിളിച്ച വി സി മാരുടെ യോഗം ഇന്ന്.. സംസ്ഥാനത്തെ എല്ലാ സർവ്വകലാശാല വൈസ് ചാൻസലർമാരോടും യോഗത്തിൽ പങ്കെടുക്കാൻ ഗവർണർ നിർദേശിച്ചു. ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് രാജ്ഭവനിലാണ് യോഗം. ലഹരി ഭീഷണിയെ എങ്ങിനെ നേരിടാമെന്ന് യോഗം ചർച്ച ചെയ്യും. രാജേന്ദ്ര അർലേക്കർ ഗവർണർ ആയ ശേഷം ആദ്യമായാണ് സർവ്വകലാശാല വിഷയത്തിൽ നേരിട്ട് ഇടപെടുന്നത്