കൊച്ചി.ഹൈബ്രിഡ് കഞ്ചാവുമായി സിനിമ മേക്കപ്പ് മാൻ രഞ്ജിത്ത് ഗോപിനാഥൻ പിടിയിലായ കേസിൽ തുടർ അന്വേഷണത്തിന് എക്സൈസ്. കൊച്ചി സ്വദേശിയിൽ നിന്നാണ് ഹൈബ്രിഡ് കഞ്ചാവ് വാങ്ങിയത് എന്ന് കണ്ടെത്തൽ. നാൽപതിയഞ്ചു ഗ്രാം മാത്രം ഉള്ളതിനാൽ രഞ്ജിത്തിനെ ഇന്നലെ എക്‌സൈസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടിരുന്നു.
10000 രൂപ നൽകി 50 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് കൊച്ചി സ്വദേശിയിൽ നിന്ന് വാങ്ങിയെന്നാണ് രഞ്ജിത്ത് ഗോപിനാഥൻ എക്‌സൈസിന് നൽകിയ മൊഴി. കേസിൽ കൂടുതൽ അറസ്റ്റുകൾക് സാധ്യതയുണ്ട്. രഞ്ജിത്ത് സിനിമ മേഖലയിലെ മാറ്റാർക്കെങ്കിലും കഞ്ചാവ് കൈമാറിയിട്ടുണ്ടോ എന്നതിലും എക്‌സൈസ് അന്വേഷണം ആരംഭിച്ചു. രഞ്ജിത്ത് ഗോപിനാഥന്റെ വീട്ടിലും സലൂണിലും നടത്തിയ പരിശോധനയിൽ കഞ്ചാവിന്റെ അംശങ്ങൾ
കണ്ടെത്തിയിയിരുന്നു. മൂന്നുവർഷമായി കഞ്ചാവ് ഉപയോഗിക്കുന്ന വ്യക്തിയാണ് എന്ന് ഇയാൾ മൊഴി നൽകിയിട്ടുണ്ട്.
സിനിമ മേക്കപ്പ്മാൻ പിടിയിലായതിന് പിന്നാലെ ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റിന്റെ ഭാഗമായി സിനിമ ലൊക്കേഷനുകൾ
കേന്ദ്രികരിച്ച് നീരിക്ഷണം ശക്തമാക്കാനാണ് എക്‌സൈസ് തീരുമാന. എന്നാൽ കൃത്യമായി വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമേ
ലൊക്കേഷനുകളിൽ പരിശോധന നടത്തുയെന്നും എക്സൈസ് അറിയിച്ചു.