തിരുവനന്തപുരം: പുളിമൂട് പ്രവർത്തിക്കുന്ന ജെഡി ഐ വെൽത്ത് മാനേജ്മെന്റ് സ്ഥാപനവും, എസ്ബിഐ മ്യൂച്ചൽ ഫണ്ടും സംയുക്തമായി സാമ്പത്തിക ബോധവൽക്കരണം നൽകുന്നതിന്റെ ഭാഗമായി വിഴിഞ്ഞം മൈ ഡ്രീം എന്ന എന്ന പേരിൽ വിഴിഞ്ഞം സെൻറ്. ഫ്രാൻസിസ് സെയിൽസ് എൽ പി സ്കൂളിൽ ചിത്ര രചന മത്സരം നടത്തി.
കുട്ടികളുടെ ഭാവിയിലെ ലക്ഷ്യങ്ങൾ കണ്ടെത്തുന്നതിനും, അനുയോജ്യമായ നിക്ഷേപദ്ധതിയെക്കുറിച്ച് അവബോധരാക്കുകയുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.
400 ഓളം വിദ്യാർത്ഥി വിദ്യാർത്ഥിനികൾ പങ്കെടുത്തു. സാമ്പത്തിക ആസൂത്രണത്തിന്റെ പ്രാധാന്യം, എസ്ബിഐ ചിൽഡ്രൻസ് ബെനിഫിറ്റ് ഫണ്ടിന്റെ പ്രാധാന്യം എന്നിവയെപ്പറ്റി ജെഡിഐ വെൽത്ത് ഫൗണ്ടറും സിഇഒയുമായ ധന്യ വി ആർ ക്ലാസെടുത്തു. മാനേജിംഗ് ഡയറക്ടർ ജോസ് പ്രകാശ് ആശംസകൾ അറിയിച്ചു. മദർ സുപ്പീരിയർ റവ സിസ്റ്റർ റോസ്മി, ഹെഡ്മിസ്ട്രസ് റവ സിസ്റ്റർ ആഗ്നസ് എന്നിവർ സമ്മാനങ്ങൾ നൽകി.