മലപ്പുറം. കൊണ്ടോട്ടിയിൽ വൻ എം.ഡി.എം.എ വേട്ട. എയർപോർട്ട് കാർഗോ വഴി കടത്തിയ ഒന്നര കിലോയിലധികം എംഡിഎംഎ ആണ് പിടികൂടിയത്. കരിപ്പൂർ മുക്കൂട് സ്വദേശി ആഷിഖിന്റെ വീട്ടിലേക്കാണ് കാർഗോ എത്തിയത്. നിലവിൽ ആഷിഖ് മറ്റൊരു ലഹരി കേസിൽ റിമാൻഡിൽ ആണ്. ആഷിഖിനെ ഉടൻ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് മലപ്പുറം എസ്പി ആർ വിശ്വനാഥ് അറിയിച്ചു.
മാർച്ച് ആറിന് കൊച്ചിയിൽ എംഡി എം എ ഉപയോഗിച്ചതിന് സ്ത്രീയടക്കം എട്ടംഗ സംഘത്തെ പോലീസ് പിടികൂടിയിരുന്നു. ഇവർക്ക് രാസലഹരി കിട്ടുന്ന ഉറവിടം തേടിയുള്ള അന്വേഷണമാണ് കരിപ്പൂർ മുക്കൂട് സ്വദേശി ആഷിഖിൽ എത്തിയത്. രണ്ടുദിവസം മുൻപ് മട്ടാഞ്ചേരി പോലീസ് കരിപ്പൂരിലെ വീട്ടിലെത്തി ആഷിഖിനെ അറസ്റ്റ് ചെയ്തു. ആഷിഖിന്റെ വീട്ടിലേക്കാണ് ഇന്ന് പുലർച്ചെ കാർഗോയിൽ എംഡിഎംഎ എത്തിയത്. ചെന്നൈ വിമാനത്താവളം വഴി എംഡി എം എ ഒമാനിൽ നിന്ന് ഇന്ത്യയിൽ എത്തി എന്നാണ് നിഗമനം. ഏജൻസി ആഷിഖിന്റെ വീട്ടിലേയ്ക്ക് എം.ഡി.എം.എ എത്തിച്ചുവെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പോലീസ് പരിശോധന നടത്തി പിടികൂടുകയായിരുന്നു. ഡാൻസാഫ് ടീമും കൊണ്ടോട്ടി പോലീസും സംയുക്തമായാണ് റെയ്ഡ് നടത്തിയത്.
ആഷിഖ് നിലവിൽ റിമാൻഡിൽ ആണ്. ഇയാളെ ഉടൻ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. ഒമാനിൽ സൂപ്പർ മാർക്കറ്റ് ലീസിന് എടുത്ത നടത്തുന്ന ആളാണെന്നാണ് ആഷിഖിന്റെ മൊഴി. 20 ദിവസം മുൻപാണ് നാട്ടിലെത്തിയത്. വിദേശത്തുനിന്ന് എംഡിഎം എ എത്തുന്നതിൽ ആഷിഖിനെ ചോദ്യം ചെയ്യുന്നതിലൂടെ വ്യക്തത വരുമെന്നാണ് പോലീസ് കരുതുന്നത്. 40 പൊതികളിലാക്കിയായിരുന്നു 1665 ഗ്രാം എം എ കടത്തിയത്.മലപ്പുറം കൊണ്ടോട്ടിയിൽ വൻ എം.ഡി.എം.എ വേട്ട. എയർപോർട്ട് കാർഗോ വഴി കടത്തിയ ഒന്നര കിലോയിലധികം എംഡിഎംഎ ആണ് പിടികൂടിയത്. കരിപ്പൂർ മുക്കൂട് സ്വദേശി ആഷിഖിന്റെ വീട്ടിലേക്കാണ് കാർഗോ എത്തിയത്. നിലവിൽ ആഷിഖ് മറ്റൊരു ലഹരി കേസിൽ റിമാൻഡിൽ ആണ്. ആഷിഖിനെ ഉടൻ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് മലപ്പുറം എസ്പി ആർ വിശ്വനാഥ് അറിയിച്ചു.
മാർച്ച് ആറിന് കൊച്ചിയിൽ എംഡി എം എ ഉപയോഗിച്ചതിന് സ്ത്രീയടക്കം എട്ടംഗ സംഘത്തെ പോലീസ് പിടികൂടിയിരുന്നു. ഇവർക്ക് രാസലഹരി കിട്ടുന്ന ഉറവിടം തേടിയുള്ള അന്വേഷണമാണ് കരിപ്പൂർ മുക്കൂട് സ്വദേശി ആഷിഖിൽ എത്തിയത്. രണ്ടുദിവസം മുൻപ് മട്ടാഞ്ചേരി പോലീസ് കരിപ്പൂരിലെ വീട്ടിലെത്തി ആഷിഖിനെ അറസ്റ്റ് ചെയ്തു. ആഷിഖിന്റെ വീട്ടിലേക്കാണ് ഇന്ന് പുലർച്ചെ കാർഗോയിൽ എംഡിഎംഎ എത്തിയത്. ചെന്നൈ വിമാനത്താവളം വഴി എംഡി എം എ ഒമാനിൽ നിന്ന് ഇന്ത്യയിൽ എത്തി എന്നാണ് നിഗമനം. ഏജൻസി ആഷിഖിന്റെ വീട്ടിലേയ്ക്ക് എം.ഡി.എം.എ എത്തിച്ചുവെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പോലീസ് പരിശോധന നടത്തി പിടികൂടുകയായിരുന്നു. ഡാൻസാഫ് ടീമും കൊണ്ടോട്ടി പോലീസും സംയുക്തമായാണ് റെയ്ഡ് നടത്തിയത്.
ആഷിഖ് നിലവിൽ റിമാൻഡിൽ ആണ്. ഇയാളെ ഉടൻ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. ഒമാനിൽ സൂപ്പർ മാർക്കറ്റ് ലീസിന് എടുത്ത നടത്തുന്ന ആളാണെന്നാണ് ആഷിഖിന്റെ മൊഴി. 20 ദിവസം മുൻപാണ് നാട്ടിലെത്തിയത്. വിദേശത്തുനിന്ന് എംഡിഎം എ എത്തുന്നതിൽ ആഷിഖിനെ ചോദ്യം ചെയ്യുന്നതിലൂടെ വ്യക്തത വരുമെന്നാണ് പോലീസ് കരുതുന്നത്. 40 പൊതികളിലാക്കിയായിരുന്നു 1665 ഗ്രാം എം എ കടത്തിയത്.