മുംബൈ.ബോംബ് ഭീഷണിയെ തുടർന്ന് എയർ ഇന്ത്യാ വിമാനം മുംബൈയിൽ തിരിച്ചിറക്കി. പുലർച്ചെ 2 മണിക്ക് ന്യൂയോർക്കിലേക്ക് പുറപ്പെട്ട വിമാനമാണ് പത്തരയോടെ മുംബൈയിൽ തിരിച്ചിറക്കിയത്. അസർബൈജാന് മുകളിലൂടെ പറക്കുന്നതിനിടെയാണ് ഭീഷണി സന്ദേശം എത്തിയത്.പിന്നാലെ വിമാനം തിരിച്ച് വിട്ടു. എന്നാൽ മുംബൈയിൽ നടത്തിയ പരിശോധനയിൽ ഭീഷണി സന്ദേശം വ്യാജമെന്ന് വ്യക്തമായി. സംശയകരമായതൊന്നും കണ്ടെത്താനായില്ല. യാത്രക്കാർക്ക് താമസ ഭക്ഷണ സൌകര്യങ്ങൾ ഒരുക്കിയതായും നാളെ യാത്ര പുനരാരംഭിക്കുമെന്നും എയർ ഇന്ത്യ അറിയിച്ചു. 303 യാത്രക്കാരും 19 ക്യാബിൻക്രൂ അംഗങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്.