പത്മകുമാറിനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍

Advertisement

പത്തനംതിട്ട: സിപിഎം സംസ്ഥാന സമിതിയിയിലേക്ക് പരിഗണിക്കാത്തതില്‍ എ. പത്മകുമാര്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിപ്പിച്ചിരുന്നു. തന്നെക്കാള്‍ ജൂനിയറായ വീണാ ജോര്‍ജിനെ സംസ്ഥാന സമിതി ക്ഷണിതാവാക്കിയതാണ് പത്മകുമാറിനെ പ്രകോപിപ്പിച്ചത്. ഇതിനിടെ പത്മകുമാറിന്റെ വീട്ടിലെത്തി ബിജെപി നേതാക്കള്‍ സന്ദര്‍ശനം നടത്തി. ബിജെപി ജില്ലാ പ്രസിഡന്റ് വിഎ സൂരജ്, ജനറല്‍ സെക്രട്ടറി അയിരൂര്‍ പ്രദീപ് എന്നിവരാണ് പത്മകുമാറിന്റെ വീട്ടില്‍ എത്തിയത്. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശാനുസരണമാണ് കൂടിക്കാഴ്ചയെന്നാണ് സൂചന.
15 മിനിറ്റ് നേരമാണ് ബിജെപി നേതാക്കള്‍ പത്മകുമാറിന്റെ വീട്ടില്‍ ചെലഴിച്ചത്. എന്നാല്‍ കൂടിക്കാഴ്ചയെക്കുറിച്ച് പ്രതികരിക്കാന്‍ ബിജെപി നേതാക്കള്‍ തയ്യാറായിട്ടില്ല. ബിജെപിയുടെ ചില മുതിര്‍ന്ന സംസ്ഥാന നേതാക്കള്‍ പത്മകുമാറുമായി ഫോണില്‍ സംസാരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. മറ്റന്നാള്‍ ചേരുന്ന സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ തീരുമാനത്തിനനു ശേഷമായിരിക്കും ഇക്കാര്യത്തില്‍ പത്മകുമാറിന്റെ നിലപാട് ഉണ്ടാകുക.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here