ലൗ ജിഹാദ് പരാമര്‍ശം: പി.സി.ജോര്‍ജിനെതിരെ യൂത്ത് കോൺഗ്രസ് പരാതി നല്‍കി

Advertisement

ഇടുക്കി: ലൗ ജിഹാദ് പരാമർശത്തില്‍ പി.സി.ജോർജിനെതിരെ യൂത്ത്കോണ്‍ഗ്രസ് പരാതി നല്‍കി. യൂത്ത്കോണ്‍ഗ്രസ് തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്‍റ് ബിലാല്‍ സമദാണ് തൊടുപുഴ പോലീസില്‍ പരാതി നല്‍കിയത്.

കേരളത്തില്‍ ഒരു കേസ് പോലും ലൗ ജിഹാദിന്‍റെ പേരില്‍ രജിസ്റ്റർ ചെയ്തിട്ടില്ല. പി.സി.ജോർജ് നടത്തുന്നത് കള്ള പ്രചരണം ആണെന്നും പരാതിയില്‍ പറയുന്നു. മീനച്ചില്‍ താലൂക്കില്‍ മാത്രം 400 പെണ്‍കുട്ടികളെ ലൗ ജിഹാദിലൂടെ നഷ്ടപ്പെട്ടു.

41 പേരെ മാത്രമാണ് തിരികെ കിട്ടിയത്. ക്രിസ്ത്യാനികള്‍ 24 വയസിന് മുമ്പ് പെണ്‍കുട്ടികളെ കല്യാണം കഴിപ്പിക്കാൻ തയാറാകണം. യാഥാർത്ഥ്യം മനസിലാക്കി രക്ഷിതാക്കള്‍ പെരുമാറണമെന്നും പി.സി.ജോർജ് പറഞ്ഞിരുന്നു.

പാലായില്‍ നടത്തിയ ലഹരി വിരുദ്ധ പരിപാടിയിലാണ് ജോർജ് വിവാദ പ്രസംഗം നടത്തിയത്. കഴിഞ്ഞ ജനുവരി ആറിന് ഒരു ചാനല്‍ ചർച്ചയില്‍ പി.സി.ജോർജ് നടത്തിയ പരാമർശത്തില്‍ ഈരാറ്റുപേട്ട പോലീസ് കേസെടുത്തിരുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here