കൊച്ചി.ഒരു ഇടവേളയ്ക്ക് ശേഷം കൊച്ചിയിൽ വീണ്ടും സൈബർ തട്ടിപ്പ്. കേരള ഫൈബർ ടെക് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയെ കബളിപ്പിച്ച് 50.48 ലക്ഷം രൂപയാണ് തട്ടിയത്. കമ്പനിയുടെ എക്സ്പോർട്ട് മാനേജർ നൽകിയ പരാതിയിൽ ഇൻഫോപ്പർ പോലീസ് കേസ് എടുത്തു. കമ്പനിയുടെ പ്രവർത്തനത്തിന് ആവശ്യമായ അസംസ്കൃതവസ്തു നൽകിവന്നിരുന്ന എസ്എംഎസ് എന്ന കമ്പനിയുടെ വ്യാജ മെയിൽ ഐഡി ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്.