തിരുവനന്തപുരം. ജോർദാനിൽ വെടിയേറ്റ് മരിച്ച മലയാളിയായ തോമസ് ഗബ്രിയേലിന്റെ മൃതദേഹം ഇന്ന് പുലർച്ചെ തിരുവനന്തപുരത്ത് എത്തിച്ചു. രാവിലെ പത്തുമണിയോടെ തുമ്പയിൽ സംസ്കാരം നടക്കും. ജോർദാൻ വഴി അനധികൃതമായി ഇസ്രായേലിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയായിരുന്നു തോമസ് ഗബ്രിയേൽ വെടിയേറ്റ് മരിച്ചത്. ഫെബ്രുവരി 10നാണ് തോമസ് വെടിയേറ്റ് മരിച്ചത് എന്നാണ് വിവരം. ജോലി തട്ടിപ്പിന്റെ ഇരയായാണ് തോമസ് ജോർദാനിലേക്ക് എത്തിയത്. തോമസിനൊപ്പം വെടിയേറ്റ എഡിസൺ ചാൾസ് നേരത്തെ നാട്ടിലെത്തിയിരുന്നു.