മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിത ബാധിതരുടെ പുനരധിവാസം വൈകുന്നത് പ്രതിപക്ഷം ഇന്ന് നിയമസഭയിൽ ഉന്നയിക്കും.അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകാനാണ് നീക്കം.പ്രതിപക്ഷത്തു നിന്ന് ടി.സിദ്ദീഖ് എം.എൽ.എയാകും നോട്ടീസ് നൽകുക.സർക്കാർ വീഴ്ചയാണ് പുനരധിവാസം വൈകുന്നതിനുള്ള കാരണം എന്നാണ് പ്രതിപക്ഷത്തിന്റെ കുറ്റപ്പെടുത്തൽ.കടൽ മണൽ ഖനനവും വന്യജീവി ആക്രമണവും സംബന്ധിച്ച ചോദ്യങ്ങളും ഇന്ന് സഭയുടെ മുന്നിലെത്തും.ബജറ്റിന്മേലുള്ള ധനാഭ്യർത്ഥന ചർച്ച തുടരും.മന്ത്രി വീണ ജോർജിനെതിരെ ആശമാരുടെ ഓണറേറിയം സംബന്ധിച്ച് നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു എന്നു കാട്ടി അവകാശ ലംഘനത്തിന് നോട്ടീസ് നൽകാനും പ്രതിപക്ഷം ആലോചിക്കുന്നുണ്ട്.സിക്കിം സർക്കാർ നൽകുന്ന ഓണറേറിയം സംബന്ധിച്ച് തെറ്റായി വിവരം നിയമസഭയിൽ പറഞ്ഞു എന്നാണ് മന്ത്രിക്കെതിരായ ആരോപണം.
Home News Breaking News ഉരുൾപൊട്ടൽ ദുരിത ബാധിതരുടെ പുനരധിവാസം വൈകുന്നത് പ്രതിപക്ഷം ഇന്ന് നിയമസഭയിൽ ഉന്നയിക്കും