2025 മാർച്ച് 11 ചൊവ്വ
BREAKING NEWS
👉ഇടുക്കി മഞ്ജുമല വില്ലേജിലെ പരുന്തുംപാറയിൽ സർക്കാർ ഭൂമി കൈയേറിയ സ്വകാര്യ വ്യക്തി കുരിശ് സ്ഥാപിച്ച സംഭവത്തിൽ കേസെടുത്തു.
👉ഇടുക്കി ജില്ലയിലെ മഞ്ജു മല, പീരുമേട് വില്ലേജുകളിലെ സർക്കർ ഭൂമിയിൽ ഇന്ന് ഡിജിറ്റൽ സർവ്വേ നടക്കും
👉 എ പത്മകുമാറിൻ്റെ പരസ്യ പ്രതിഷേധം: സി പി എം പത്തനംതിട്ട ജില്ലാ കമ്മറ്റി യോഗം നാളെ, തീരുമാനമുണ്ടായേക്കും.

👉 യു പിയിലെ സംഭലിൽ ബിജെപി നേതാവിനെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തി. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ഇതിന് പിന്നിൽ.
👉ഗ്വാട്ടിമാലയിൽ അഗ്നിപർവ്വത സ്ഥോടനം: മുന്നോ റോളം കുടുംബങ്ങളെ ഒഴിപ്പിച്ചു.
👉 ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രവുമായി ബന്ധപ്പെട്ട വിവാദം: ഇനി കഴകം ജോലിക്ക് ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലേക്കില്ലെന്നു ബാലു
🌴കേരളീയം🌴
🙏 ആശാ പ്രവര്‍ത്തകരുടെ സമരം ഒരു മാസം തികയുന്നു. സമരത്തോട് സര്‍ക്കാര്‍ മുഖംതിരിച്ചുനില്‍ക്കെ മാര്‍ച്ച് 17 ന് സെക്രട്ടേറിയേറ്റ് ഉപരോധിക്കും . തങ്ങളെ അധിക്ഷേപിച്ച സിഐടിയു സംസ്ഥാന സെക്രട്ടറി കെ.എന്‍ ഗോപിനാഥിനെതിരെ സമരക്കാര്‍ വക്കീൽ നോട്ടീസ് അയച്ചു.
🙏 മയക്കു മരുന്ന് വ്യാപനത്തിനെതിരെ കേരള എക്സൈസ് നടത്തിയ ഓപറേഷന്‍ ക്ലീന്‍ സ്ലേറ്റില്‍ ആദ്യ അഞ്ച് ദിവസം കൊണ്ട് 360 എന്‍ഡിപിഎസ് കേസുകളിലായി 368 പേരെ അറസ്റ്റ് ചെയ്തു.

🙏 താമരശ്ശേരിയിലെ ഷഹബാസിന്റെ കൊലപാതകത്തില്‍ പ്രതികളായ വിദ്യാര്‍ത്ഥികളെ എസ്എസ്എല്‍സി പരീക്ഷയെഴുതാന്‍ അനുവദിച്ചതിനെതിരായ ഹര്‍ജി ഹൈക്കോടതി നാളത്തേക്ക് മാറ്റി.
🙏 പരുന്തുംപാറയില്‍ വന്‍കിട കയ്യേറ്റം ഒഴിപ്പിക്കാതിരിക്കാന്‍ പണിത കുരിശ് റവന്യൂസംഘം പൊളിച്ചു മാറ്റി. ചങ്ങനാശ്ശേരി സ്വദേശി സജിത്ത് ജോസഫ് കയ്യേറ്റ ഭൂമിയില്‍ സ്ഥാപിച്ച കുരിശാണ് പൊളിച്ചുമാറ്റിയത്.
🙏 കേരള സംസ്ഥാന യുവജന കമ്മീഷന്‍ 2024-25 വര്‍ഷത്തെ യൂത്ത് ഐക്കണ്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച യുവജനങ്ങള്‍ക്കാണ് കമ്മീഷന്‍ അവാര്‍ഡ് നല്‍കുന്നത്.
🙏സംസ്ഥാനത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഇനി നേതൃ തലത്തില്‍ തര്‍ക്കമൊന്നും ഉണ്ടാകില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി ഉറപ്പ് നല്‍കിയെന്ന് മാണി സി കാപ്പന്‍. കൂടിക്കാഴ്ചയ്ക്ക് ശേഷം തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

🙏 തിരുവല്ലയിലെ എംഡിഎംഎ കേസില്‍ പൊലീസിനെതിരെ പ്രതിയുടെ ഭാര്യ. പ്രതി ലഹരി കടത്തിനായി സ്വന്തം മകനെ ഉപയോഗിച്ചെന്നത് പൊലീസ് ഉണ്ടാക്കിയ കെട്ടുകഥയെന്നാണ് ആരോപണം.
🙏 തൊഴിലാളികളെ മറന്ന ഇടത് സര്‍ക്കാര്‍ ബ്രൂവറി കമ്പനികള്‍ക്കും വ്യവസായ നിക്ഷേപ സംഗമങ്ങള്‍ക്കും പിന്നാലെ പോകുകയാണെന്ന് നിയമസഭയില്‍ വിമര്‍ശിച്ച് പ്രതിപക്ഷം.
🙏 ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ. സ്ഥിരം ട്രെയിനുകള്‍ക്ക് താല്‍ക്കാലിക സ്റ്റോപ്പുകളും സമയ പുനഃക്രമീകരണവും പ്രഖ്യാപിച്ചു.
🙏 ഓട്ടോറിക്ഷകളില്‍ മീറ്റര്‍ ഇട്ടില്ലെങ്കില്‍ യാത്ര സൗജന്യമെന്ന സ്റ്റിക്കര്‍ നിര്‍ബന്ധമാക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങി സര്‍ക്കാര്‍. ഓട്ടോറിക്ഷ തൊഴിലാളി യൂണിയന്‍ നേതാക്കളും ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറും നടത്തിയ ചര്‍ച്ചയിലാണ് സ്റ്റിക്കര്‍ നിര്‍ബന്ധമാക്കില്ലെന്ന് തീരുമാനിച്ചത്.

🙏 ഹൈക്കോടതി ഉത്തരവിന് വിരുദ്ധമായി വെടിക്കെട്ട് നടത്തിയതിന് പിന്നാലെ മരട് ദേവീക്ഷേത്രം വടക്കേ ചേരുവാരം ഭാരവാഹികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. സ്ഫോടക വസ്തു നിയമ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
🙏 തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ മുഴുവന്‍ സീറ്റിലും സ്ഥാനാര്‍ഥികളെ നിര്‍ത്താനൊരുങ്ങി എന്‍ഡിഎ. ഇത് സംബന്ധിച്ച് സംസ്ഥാന ഘടകത്തിന് ബി.ജെ.പി. കേന്ദ്ര നേതൃത്വത്തില്‍നിന്ന് നിര്‍ദേശമുണ്ട്.
🇳🇪 ദേശീയം 🇳🇪
🙏 രാജ്യത്ത് റെയില്‍വെ നിയമത്തില്‍ ഭേദഗതി ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന റെയില്‍വെ ഭേദഗതി ബില്ല് രാജ്യസഭ പാസാക്കി. ഇടത് എംപിമാരുടെ ഭേദഗതി തള്ളിക്കൊണ്ടാണ് ബില്ല് പാസാക്കിയത്.
🙏 തമിഴ്നാട്ടിലെ നിരത്തുകളിലേക്ക് പിങ്ക് ഓട്ടോകളെത്തി. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഗുണഭോക്താക്കളായ വനിതകള്‍ക്ക് ഓട്ടോകള്‍ കൈമാറി. നെഹ്‌റു ഇന്‍ഡോര്‍ സ്റ്റേഡിയത്തിലായിരുന്നു ചടങ്ങ്.
🙏കേരളത്തില്‍ നിന്നുള്ള ബ്രാന്‍ഡഡ് പുട്ടുപൊടിയും അരിപ്പൊടിയുമെന്ന പേരില്‍ കടത്തിയത് 33 കോടിയുടെ ലഹരി വസ്തുക്കള്‍. തൂത്തുക്കുടിയില്‍ നിന്ന് മാലിദ്വീപിലേക്ക് കടത്താന്‍ ശ്രമിച്ച 30 കിലോ ഹഷീഷ് ഓയിലാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് പിടികൂടിയത്.

🙏ബിഹാറില്‍ തനിഷ്‌ക് ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച. ഷോറൂമില്‍ മുഖംമൂടി ധരിച്ച് അതിക്രമിച്ച് കയറിയ ആറംഗ സംഘം ഉപഭോക്താക്കളെയും ജീവനക്കാരെയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി 25 കോടി രൂപയുടെ ആഭരണങ്ങളും പണവും കവര്‍ന്നു. അറാ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഗോപാലി ചൗക്കിലുള്ള തനിഷ്‌ക് ബ്രാഞ്ചിലാണ് കവര്‍ച്ച നടന്നത്.
🙏 ഛത്തീസ് ഗഡില്‍ കോണ്‍ഗ്രസിന്റെ ഭരണകാലത്ത് നടപ്പാക്കിയ മദ്യനയവുമായി ബന്ധപ്പെട്ട കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വ്യാപക പരിശോധന. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപേഷ് ബാഗലിന്റെയും മകന്‍ ചൈതന്യ ബാഗേലിന്റെയും വസതിയിലടക്കം 14 ഇടങ്ങളിലാണ് റെയ്ഡ് നടന്നത്. റെയ്ഡിന് പിന്നാലെ ചൈതന്യ ബാഗേലിനെ ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ ഇഡി നോട്ടീസ് നല്‍കി.
🙏 ഛത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബഘേലിന്റെ വീട്ടില്‍ പരിശോധനയ്‌ക്കെത്തിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് ഉദ്യോഗസ്ഥര്‍ക്ക് മര്‍ദനം. ഭൂപേഷ് ബഗേലിന്റെ മകനും മദ്യ കുംഭകോണത്തില്‍ പ്രതിയുമായ ചൈതന്യ ബഗേലിനെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ അന്വേഷണത്തിന്റെ ഭാഗമായാണ് ഇവരുടെ ഭിലായിലെ ഭിലായിലെ വീട്ടില്‍ ഇഡി വീട്ടില്‍ പരിശോധനയ്‌ക്കെത്തിയത്.

🙏 ഹോളി ദിനത്തില്‍ മുസ്ലീങ്ങള്‍ വീടിന് പുറത്തിറങ്ങിപ്പോവരുതെന്ന ബിഹാറിലെ ബി.ജെ.പി. എം.എല്‍.എ. ഹരിഭൂഷന്‍ ടാക്കൂര്‍ ബചോലിന്റെ പ്രസ്താവനയ്‌ക്കെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്.
🙏 ഹിന്ദുക്കളുടെ ഉടമസ്ഥതയിലുള്ള മട്ടന്‍ കടകള്‍ക്ക് മല്‍ഹാര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ.
🇦🇺 അന്തർദേശീയം 🇦🇽
🙏 സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സ് ഇന്നലെ മണിക്കൂറുകളോളം പണിമുടക്കി. ആപ്പ് പ്രവര്‍ത്തിക്കുന്നില്ലെന്ന് ആയിരക്കണക്കിന് ഉപയോക്താക്കളാണ് പരാതിപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍. എക്സിനെതിരായി തുടര്‍ച്ചയായി ആഗോള തലത്തില്‍ ആക്രമണം നടത്തുന്നെന്നും ഈ അതിക്രമത്തിന് പിന്നില്‍ സംഘടിതമായ വലിയ ഏതെങ്കിലും ഗ്രൂപ്പോ അല്ലെങ്കില്‍ രാജ്യമോ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും ഇലോണ്‍ മസ്‌ക് കുറ്റപ്പെടുത്തി.
🙏 യുഎസിലെ കൊളംബിയ സര്‍വകലാശാലയില്‍ പലസ്തീന്‍ അനുകൂല പ്രക്ഷോഭത്തിനു ചുക്കാന്‍ പിടിച്ച വിദ്യാര്‍ഥി മഹ്‌മൂദ് ഖലീലിനെ അറസ്റ്റ് ചെയ്തു. ഇസ്രയേല്‍ വിരുദ്ധ പ്രക്ഷോഭത്തെ ഇല്ലാതാക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പു വാഗ്ദാനത്തിന്റെ ചുവടുപിടിച്ചായിരുന്നു ഇമിഗ്രേഷന്‍ വിഭാഗത്തിന്റെ പരിശോധനയും അറസ്റ്റും.
🙏 യുക്രൈന്‍ പ്രസിഡന്റ് വൊളൊദിമിര്‍ സെലന്‍സ്‌കിയെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ബൈഡന്റെ ഭരണകാലത്ത് കോടികണക്കിന് ഡോളര്‍ അമേരിക്കയില്‍നിന്ന് സ്വീകരിച്ചിട്ടും അതിന്റെ നന്ദി കാണിക്കാത്ത ആളാണ് സെലന്‍സ്‌കിയെന്നാണ് ട്രംപ് കുറ്റപ്പെടുത്തിയിരിക്കുന്നത്.

🏏 കായികം 🏏
🙏 2027 ഏകദിന ലോകകപ്പില്‍ കളിക്കുമെന്നോ ഇല്ലെന്നോ ഇപ്പോള്‍ പറയാനാവില്ലെന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ഈ നിമിഷം തന്റെ ശ്രദ്ധ മുഴുവന്‍ നന്നായി കളിക്കുന്നതിലാണെന്നും അത്തരത്തിലുള്ള പ്രസ്താവനകള്‍ക്ക് ഇപ്പോള്‍ പ്രസക്തിയില്ലെന്നും രോഹിത് പറഞ്ഞു.