കൊച്ചി.കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ തൃശ്ശൂർ ജില്ലയിലെ രണ്ട് മുതിർന്ന സിപിഐഎം നേതാക്കൾ പ്രതിപ്പട്ടികയിൽ എന്ന് വിവരം. ഇംപോർട്ട്മെൻറ് ഡയറക്ടറേറ്റ് തയ്യാറാക്കിയ അന്തിമ കുറ്റപത്രത്തിലാണ് നേതാക്കളുടെ പേരുള്ളത്. അന്തിമ കുറ്റപത്രം രണ്ടാഴ്ചയ്ക്കകം സമർപ്പിക്കും.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ
കുറ്റപത്രം വൈകുന്നതിനെതിരെ ഹൈക്കോടതി നേരത്തെ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ കാണാം നടപടികൾ വേഗത്തിലാക്കി കുറ്റപത്രം സമർപ്പിക്കാൻ ഇഡി തയ്യാറെടുക്കുന്നത്.
അസിസ്റ്റൻറ് ഡയറക്ടർ നിർമ്മൽ കുമാർ മോച്ഛയുടെ നേതൃത്വത്തിൽ കുറ്റപത്രം തയ്യാറാക്കൽ നടപടികൾ പുരോഗമിക്കുകയാണ്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം എടുത്ത കേസിലാണ് കുറ്റപത്രം സമർപ്പിക്കുക. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവർ നേരത്തെ അറസ്റ്റിലായിരുന്നു.
അതേസമയം കേസിൽ തൃശ്ശൂർ ജില്ലയിലെ രണ്ടോ മുതിർന്ന സിപിഐഎം നേതാക്കളെ പ്രതി പട്ടികയിൽ ഉൾപ്പെടുത്തി കുറ്റപത്രം സമർപ്പിക്കാൻ ഇഡി നീക്കം ആരംഭിച്ചിട്ടുണ്ട്. നേരത്തെ ചോദ്യം ചെയ്യലിനും അറ്റാച്ച്മെന്റ് നടപടികൾക്കും വിധേയരായ നേതാക്കളാണ് പ്രതിപട്ടികയിൽ ഉണ്ടാവുക എന്നാണ് വിവരം. ഡൽഹി ഇഡി ആസ്ഥാനത്തുനിന്നും അനുമതി ലഭിച്ചാലുടൻ കുറ്റപത്രത്തിൽ ഇവരുടെ പേര് ഉൾപ്പെടുത്തും