പെരുമ്പാവൂര്‍. വ്യാജ ആധാർ കാർഡുകൾ വിറ്റിരുന്നത് 3000 രൂപയ്ക്ക് എന്ന് പ്രതികൾ.
ബംഗ്ലാദേശികൾക്ക് വ്യാജ ആധാർകാർഡുകൾ നൽകിയിട്ടുണ്ടോ എന്ന് അന്വേഷത്തിലാണ് പോലീസ്. മൂന്നുപേരെയാണ് കഴിഞ്ഞ ദിവസം പിടികൂടിയത്.
പെരുമ്പാവൂരിലെ മൂന്ന് മൊബൈൽ ഷോപ്പുകളിൽ നടത്തിയ പരിശോധനയിലാണ് വ്യാജ ആധാർ കാർഡുകൾ കണ്ടെത്തിയത്.
മൂന്നിരസംസ്ഥാനക്കാരെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. മൊബൈൽ ഷോപ്പുകളിൽ സിം കാർഡ് എടുക്കാൻ വരുന്നവരുടെ ആധാർ കാർഡിൽ ഫോട്ടോ മാറ്റിയൊട്ടിച്ചായിരുന്നു വ്യാജ ആധാർ കാർഡ് നിർമ്മാണം.
3000 രൂപയാണ് ഒരു കാർഡിന്റെ വില. ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ മാത്രം ആധാർ കാർഡ് എടുത്തു നൽകിയെന്നാണ് പ്രതികളുടെ വിശദീകരണം. പോലീസ് ഇത് വിശ്വാസത്തിൽ എടുത്തിട്ടില്ല.
നേരത്തെ വ്യാജ ആധാർ കാർഡുകളുമായി പിടിയിലായ ബംഗ്ലാദേശികൾക്ക് ഇവരുമായി ബന്ധമുണ്ടോ എന്ന് അന്വേഷണത്തിലാണ് പോലീസ്. വ്യാജ ആധാർ കാർഡ് വാങ്ങിയവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പെരുമ്പാവൂർ ASP യുടെ നേതൃത്വത്തിലാണ് അന്വേഷണം.