പത്തനംതിട്ട. സിപിഐഎം നേതൃത്വത്തോട് പരസ്യപ്രതിഷേധം ഉന്നയിച്ച പത്തനംതിട്ടയിലെ നേതാവ് എ പത്മകുമാർ പശ്ചാത്തപിച്ചു. പാർട്ടിക്കാരൻ എന്ന നിലയിൽ പരസ്യപ്രതികരണം പാടില്ലായിരുന്നു, പാർട്ടിയെടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്നും എ പത്മകുമാർ ചാനലിനോട് പറഞ്ഞു.
നാളെ ജില്ലാ കമ്മിറ്റി യോഗം ചേർന്നതിന് മുമ്പ് പത്മകുമാറിനെ വരുത്തിയിലാക്കിയിരിക്കുകയാണ് സിപിഎം.. എ കെ ബാലൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ കഴിഞ്ഞദിവസം പത്മകുമാറിനെ ബന്ധപ്പെട്ടിരുന്നു. ഇതോടെയാണ് മുൻ നിലപാടുകൾ തിരുത്താൻ പത്മകുമാർ തയ്യാറായത്.. സമ്മേളനവേദി വിട്ട ശേഷം നടത്തിയ പ്രതികരണങ്ങൾ വൈകാരികം ആയിരുന്നു… അച്ചടക്കമുള്ള കേഡര്‍ എന്ന നിലയിൽ പരസ്യ പ്രതികരണങ്ങൾ പാടില്ലായിരുന്നു എന്നും എ പത്മകുമാർ പറഞ്ഞു.
വീണ ജോർജിനെതിരെ നടത്തിയ പരാമർശങ്ങൾ വ്യക്തിപരമല്ല..നാളെ നടക്കുന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കും. പാർട്ടി എടുക്കുന്ന ഏത് നടപടിയും അംഗീകരിക്കുമെന്നും പത്മകുമാർ.
ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന മാധ്യമ വാർത്തകളും പത്മകുമാർ നിഷേധിച്ചു.. പത്മകുമാർ പറഞ്ഞത് അദ്ദേഹം തന്നെ തിരുത്തിയിട്ടുണ്ടെന്നായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം..
അച്ചടക്കത്തിന്റെ വാൾ കാണിച്ചാണ് സിപിഐഎം പത്മകുമാറിനെ വരുത്തിയിരാക്കിയത്..നാളെ നടക്കുന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ പത്മകുമാറിന്റെ പരാമർശങ്ങൾ പരിശോധിക്കുമെങ്കിലും നിലവിലെ സാഹചര്യത്തിൽ കൂടുതൽ
നടപടികളിലേക്ക് പാർട്ടി കടന്നേക്കില്ല..