ആലപ്പുഴ.വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ ആലപ്പുഴ ഇരവുകാട് സ്വദേശിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ പിടിയിൽ. തൃക്കണ്ണൻ എന്നറിയപ്പെടുന്ന ഇരവുകാട് സ്വദേശി 25 കാരൻ ഹാഫിസ് സജീവിനെയാണ് ആലപ്പുഴ സൗത്ത് പോലീസ് പിടികൂടിയത്. വിവാഹ വാഗ്ദാനം നൽകി റീൽസ് എടുത്ത് കൂടെ കൂട്ടി പീഡിപ്പിച്ചതായാണ് പരാതി.
ഇൻസ്റ്റാഗ്രാമിൽ മൂന്നര ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉള്ള ആളാണ് തൃക്കണ്ണൻ എന്ന ഹാഫിസ്… സോഷ്യൽ മീഡിയയിലൂടെ വലിയ തോതിൽ വരുമാനവും ഉണ്ട്….
ആലപ്പുഴ സ്വദേശിയും നിയമ വിദ്യാർത്ഥിയുമായ 22 കാരി നൽകിയ പീഡന പരാതിയിലാണ് ആലപ്പുഴ സൗത്ത് പോലീസ് കേസ് എടുത്തത്. വിവാഹ വാഗ്ദാനം നൽകി റീൽസ് എടുത്ത് കൂടെ കൂട്ടി പീഡിപ്പിച്ചതായാണ് പരാതി. റീൽസ് എടുക്കാമെന്ന് പറഞ്ഞ് പെൺകുട്ടികളെ വരുതിയിലാക്കി ലൈംഗികബന്ധത്തിൽ ഏർപ്പെട്ട ശേഷം കബളിപ്പിക്കുകയാണ് പ്രതി യുടെ രീതി. പ്രതി സമാനമായ രീതിയിൽ നിരവധി പെൺകുട്ടികളെ കബളിപ്പിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ പലരും നാണക്കേട് ഭയന്ന് പരാതി നൽകിയില്ലെന്ന് പൊലീസ് പറയുന്നു. കേസെടുക്കും മുൻപ് പല പരാതികളും ഒത്തുതീർപ്പായും പോയിട്ടുണ്ട്. വീടിന് സമീപത്ത് റിലീസ് ചിത്രീകരണത്തിനും എഡിറ്റിങ്ങിനുമായി മറ്റൊരു വീട് വാടകയ്ക്ക് എടുത്ത്.. ഇവിടെ പെൺകുട്ടികളെ എത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു പ്രതി. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി