തിരുവനന്തപുരം.പിസി ജോർജ് വിദ്വേഷത്തിന്റെ വിത്ത് പകരുന്നുവെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് ആരോപിച്ചു.
കേരളത്തിൽ ലൗ ജിഹാദ് ഇല്ല. അത് പോലീസും കോടതിയും പറഞ്ഞതാണ്. ഇത്തരം പ്രസംഗങ്ങളിൽ ഗവണ്മെന്റ് ജാഗ്രത പാലിക്കണം.ഇ.ഡി യുടെ താല്പര്യം നമുക്ക് അറിയാം.ഇ.ഡി രജിസ്റ്റർ ചെയ്ത 5400 കേസുകളിൽ 40 കേസുകൾ മാത്രമാണ് തെളിയിക്കാൻ കഴിഞ്ഞത്.ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രന് എതിരെ ഉള്ള കുഴൽ പണ കേസ് എന്ത് കൊണ്ട് ഇ.ഡി അന്വേഷിക്കുന്നില്ല.വഖ്‌ഫ് നിയമ ഭേദഗതി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രതിഷേധിക്കുന്നത് കൊണ്ടാണ് എസ്ഡിപിഐ യേ വേട്ടയാടുന്നത്.
2024 ജനുവരിയിൽ എം.കെ ഫൈസി ഇഡിക്ക് മുന്നിൽ ഹാജരായി.കോടതിയിലും ഹാജർ ആയിട്ടുണ്ട്.E. D ക്ക് മുന്നിൽ ഹാജർ ആകാൻ പോയപ്പോൾ ആണ് ഡൽഹിയിൽ വെച്ച് എം.കെ ഫൈസിയേ അറസ്റ്റ് ചെയ്തത്. എസ്ഡിപിഐ ചാരിറ്റി പ്രവർത്തനങ്ങൾ നടത്താറില്ല.ഫണ്ടിങ്ങുമായി ബന്ധപ്പെട്ട രേഖകൾ പിടിച്ചെടുത്തതായി അറിവില്ല.
എസ്ഡിപിഐ വിദേശത്തു പണ പിരിവ് നടത്താറില്ല. എസ്ഡിപിഐ ക്ക് വിദേശത്ത് യൂണിറ്റുകൾ ഇല്ല. എസ്ഡിപിഐ രാഷ്ട്രീയ വിവിധ പാർട്ടികളെ പിന്തുണച്ചിട്ടുണ്ട്. അതൊക്കെ ആ സമയത്തെ രാഷ്ട്രീയ സാഹചര്യം പോലെയാണ് സിപിഎ ലത്തീഫ് പറഞ്ഞു.