സംസ്ഥാനം കള്ളം പറയുന്നു, ആശാവർക്കസിന് പൊങ്കാലയിടാൻ 100 കിലോ അരി നല്‍കി കേന്ദ്രമന്ത്രി സുരേഷ് ഗോപി

Advertisement

തിരുവനന്തപുരം.ആശ വർക്കേഴ്സിന് ഉൾപ്പെടെ നൽകേണ്ട കേന്ദ്ര ഫണ്ടിൽ ആശയക്കുഴപ്പം തുടരുന്നു.. 2023-24 വര്‍ഷത്തില്‍ ഒരു രൂപ പോലും ക്യാഷ് ഗ്രാന്റ് നൽകിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്.. ഇതു സംബന്ധിച്ച രേഖകൾ ആരോഗ്യമന്ത്രി സഭയിൽ വച്ചു.. എന്നാൽ കേന്ദ്രം പണം അനുവദിചെന്നും, ആരാണ് കള്ളം പറയുന്നതെന്ന് മാധ്യമങ്ങൾ കണ്ടെത്തണമെന്നും ആശാവർക്കേഴ്സിൻ്റെ സമരപ്പന്തൽ സന്ദർശിച്ച സുരേഷ് ഗോപി പറഞ്ഞു

2023-24 സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര ആവിഷ്കൃത പദ്ധതിക്കുള്ള ക്യാഷ് ഗ്രാന്റ് ഒരു രൂപ പോലും കേന്ദ്രം അനുവദിച്ചിട്ടില്ല എന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് സംസ്ഥാനം.. ആരോഗ്യ കേന്ദ്രങ്ങളിൽ കേന്ദ്രം നിർദ്ദേശിച്ച പേര് നൽകുന്ന – കോ-ബ്രാന്‍ഡിംഗ് ചെയ്യാത്തതിൻ്റെ പേരില്‍ തടഞ്ഞുവച്ച തുക ഇതുവരെ കിട്ടിയിട്ടില്ല.. ഈ കാലയളവിൽ സംസ്ഥാനത്തിന് ലഭിക്കേണ്ടത് 826.02 കോടി രൂപ.. ഇതിൽ ലഭിച്ചത് 189.15 കോടി മാത്രം.. ബാക്കി 636.88 കോടി രൂപ ഇതുവരെ അനുവദിച്ചിട്ടില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു.. NHM യൂട്ടിലിറ്റി സർട്ടിഫിക്കറ്റ് ആരോഗ്യമന്ത്രി സഭയിൽ വച്ചു..

ആശ വർക്കേഴ്സിന്റെ വേതനം വർദ്ധിപ്പിക്കുമെന്ന് കേന്ദ്ര മന്ത്രിയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് സുരേഷ് ഗോപി ആശാവർക്കഴ്സിന്റെ സമരപ്പന്തലിൽ എത്തിയത്.. സംസ്ഥാനത്തിന് പണം നൽകാൻ ഇല്ലെന്നും , ചെലവഴിച്ച തുകയുടെ വിവരങ്ങൾ കേന്ദ്രത്തിന് കൈമാറിയാൽ ഇനിയും തുക നൽകുമെന്നും സുരേഷ് ഗോപി അറിയിച്ചു..

ആശാവർക്കസിന് പൊങ്കാലയിടാൻ 100 കിലോ അരിയും സുരേഷ് ഗോപി വാഗ്ദാനം ചെയ്തു

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here