
കൊച്ചി.വിദ്യാർത്ഥികൾക്ക് സെലിബ്രൽ മെനഞ്ചൈറ്റിസ് സ്ഥിരീകരിച്ചതിനെ തുടർന്ന് കളമശ്ശേരിയിലെ സ്വകാര്യ സ്കൂൾ അടച്ചിട്ടു.ഒന്ന് രണ്ട് ക്ലാസുകളിലെ കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്.അഞ്ചു കുട്ടികൾ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.രണ്ടു കുട്ടികൾ ഐസിയുവിൽ നിരീക്ഷണത്തിലും .സ്കൂളിലെ ജലസ്രോതസ്സുകളിൽ ഇന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന ഉണ്ടാകും