തിരുവനന്തപുരം.വെഞ്ഞാറമൂട് കൂട്ടകൊലപാതകം, പിതൃ സഹോദരൻ ലത്തീഫിനെ കൊലപ്പെടുത്തിയത് സാമ്പത്തിക ബാധ്യത ഉണ്ടാക്കിയെന്നു നിരന്തരം കുറ്റപ്പെടുത്തിയതിന്. അഫാനുമായി നടത്തിയ തെളിവെടുപ്പിലാണ് വെളിപ്പെടുത്തൽ
സാമ്പത്തികബാധ്യതയിൽ നിന്നു കരകയറാൻ ലത്തീഫ് തനിക്കു പണം നൽകിയിരുന്നു. പിന്നീട് പണം തിരികെ ചോദിച്ചു.പേരുമലയിൽ താനും കുടുംബവും താമസിക്കുന്ന വീടും സ്ഥലവും വിറ്റ് കടംവീട്ടാൻ ലത്തീഫ് ആവശ്യപ്പെട്ടു.സാമ്പത്തിക ബാധ്യതയുടെ പേരിൽ തന്നെ അപമാനിച്ചു.വിവാഹം കഴിച്ചാൽ എങ്ങനെ ജീവിക്കും എന്ന് ചോദിച്ചു പരിഹസിച്ചു
ഇതാണ് വൈരാഗ്യത്തിന്റെ കാരണം. ലത്തീഫിന്റെ ചുള്ളാളത്തെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊലപാതകം ചെയ്ത രീതി പ്രതി വിവരിച്ചു. കൊലക്കുശേഷം രക്തംപുരണ്ട ചുറ്റിക കഴുകി വൃത്തിയാക്കി
സോഫയിൽ ഇരുന്ന് മൂന്നു സിഗരറ്റ് വലിച്ചു. ഇറങ്ങാൻ നേരം ലത്തീഫിന്റെ ഫോൺ ബെല്ലടിച്ചപ്പോൾ അത് കയ്യിൽ എടുത്തു.ഫോണും താക്കോലും വീടിന്റെ മുന്നിലെ കുഴിയിലേക്ക് എറിഞ്ഞു. മറ്റൊരു യുവതിയെയും കൊല്ലാൻ പദ്ധതിയിട്ടു.ബന്ധുവായ മറ്റൊരു യുവതിയെയും കൊല്ലാൻ പദ്ധതി ഇട്ടിരുന്നതായി പോലീസിന് സൂചന ലഭിച്ചു.ഇവരുടെ സ്വർണ്ണമാല കൈക്കലാക്കുകയായിരുന്നു ലക്ഷ്യം.ഇവർക്ക് സമൂഹമാധ്യമത്തിലൂടെ അഫാൻ അയച്ച സന്ദേശം പോലീസിന് ലഭിച്ചു