കൊച്ചി. എറണാകുളം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പതിനഞ്ചുകാരനെ രക്ഷിക്കാനായി നടന്നത് അതി സങ്കീര്‍ണ ശസ്ത്രക്രിയ. ഭിന്ന ശേഷിക്കാരനായ ബാലനെ മൂന്ന് മണിക്കൂർ നീണ്ട സങ്കീർണ ശസ്ത്ര ക്രിയയിലൂടെ രക്ഷിച്ചു. രണ്ടു ദിവസംമുമ്പ് തൊണ്ടയിൽ കുടുങ്ങിയ ഹാങ്ങർ കൊളുത്താണ് ഡോക്ടർ മാരും ജീവ നക്കാരുമുൾ പ്പെടുന്ന സംഘം എൻ ഡോസ്കോപ്പി ശസ്ത്രക്രി യയിലൂടെ പുറത്തെടു ത്തത്.
അത്യാഹിത വിഭാഗ ത്തിൽ ചികിത്സയ്ക്കെത്തിയ, ബു ദ്ധിപരമായ വെല്ലുവിളികൾ നേരിടു ന്ന 15 വയസ്സുകാരൻ്റെ തൊണ്ടയിൽ പ്ലാസ്റ്റിക് ഭാഗത്തോടുകൂടിയ ഇരുമ്പുകൊളുത്താണ് കുടുങ്ങിയിരുന്നത്. കുട്ടിയുടെ അന്നനാളത്തിൽ
സാരമായ ക്ഷതം ഏൽപ്പിച്ച്, ശ്വാസനാളത്തിലും ഞെരുക്കം ഉണ്ടാകുന്ന നിലയിലായിരുന്നു ഹുക്ക്. ഹൂക്ക് വലിച്ചെടുത്താല്‍ അന്നനാളം മുറിയുമെന്ന നില. ഒടുവില്‍ എൻഡോസ്കോപ്പിയിലൂടെ മെറ്റലും പ്ലാസ്റ്റിക്കും വെവ്വേറെയാക്കിയാണ് ഇ എൻടി വിഭാഗം മേധാവി ഡോ. തുളസീധരൻ ഹാങ്ങര്‍ പുറത്തെടുത്തത്. അനസ്തേഷ്യ വിഭാഗം അസോ. പ്രൊഫ സർ രാജേഷ്, സ്റ്റാഫ് നഴ്സുമാർ എന്നിവർ ഉൾപ്പെടുന്ന സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകി യത്. അപകടനില തരണം ചെയ്ത കുട്ടി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.