ആറ്റുകാല്‍ പൊങ്കാല…. തിരുവനന്തപുരം ജില്ലയ്ക്ക് നാളെ അവധി… പൊലീസ് സുരക്ഷാ നിര്‍ദേശങ്ങള്‍ പുറത്തിറക്കി

Advertisement

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോട് അനുബന്ധിച്ച് തിരുവനന്തപുരം ജില്ലയ്ക്ക് നാളെ അവധി പ്രഖ്യാപിച്ചു. മുന്‍വര്‍ഷങ്ങളിലേതു പോലെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലും വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തിലെ വെള്ളാര്‍ വാര്‍ഡിലും ആറ്റുകാല്‍ പൊങ്കാല ദിവസം വൈകുന്നേരം 6 മണി വരെ മദ്യനിരോധനം ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

പൊങ്കാലയുമായി ബന്ധപ്പെട്ട് കേരള പൊലീസ് സുരക്ഷാ നിര്‍ദേശങ്ങള്‍ പുറത്തിറക്കി.

ഭക്തജനങ്ങള്‍ മുഖാമുഖമായി നില്‍ക്കുന്ന നിലയില്‍ അടുപ്പുകള്‍ ക്രമികരിക്കുക.

പൊലീസ് / ഫയര്‍ ഫോഴ്സ് വാഹനങ്ങള്‍, ആംബുലന്‍സ് എന്നിവയുടെ സുഗമമായ യാത്ര

ഉറപ്പുവരുത്തുന്നതിനായുള്ള സ്ഥലം ഒഴിവാക്കി മാത്രം അടുപ്പ് കത്തിക്കുക.

പെട്രോള്‍ പമ്പുകള്‍, ട്രാന്‍സ് ഫോര്‍മറുകള്‍ എന്നിവയ്ക്ക് സമീപം അടുപ്പ് കത്തിക്കരുത്.

വസ്ത്രത്തിന്റെ തുമ്പ് അലക്ഷ്യമായി നിണ്ടുകിടക്കുന്നത് ഒഴിവാക്കുക.

അടുപ്പ് കത്തിക്കുന്നതിന് മണ്ണെണ്ണയോ മറ്റ് ദ്രവ ഇന്ധനങ്ങളോ ഉപയോഗിക്കാതിരിക്കുക.

പെര്‍ഫ്യൂം ബോട്ടിലുകള്‍, സാനിറ്റൈസറുകള്‍ എന്നിവ കൈവശം സൂക്ഷിക്കാതിരിക്കുക.

കുട്ടികളെ പൊങ്കാല അടുപ്പിന് സമീപം നില്‍ക്കുന്നതിന് അനുവദിക്കാതിരിക്കുക.

അത്യാവശ്യമുണ്ടായാല്‍ തി അണയ്ക്കുന്നതിന് സമീപത്തായി കുറച്ച് വെള്ളം കരുതുക.

പൊങ്കാലയ്ക്ക് ശേഷം അടുപ്പ് പൂര്‍ണമായി അണഞ്ഞ ശേഷം മാത്രം സ്ഥാനം വിട്ട് പോകുക.

അനുവദിച്ചിട്ടുള്ള പാര്‍ക്കിംഗ് ഏരിയയില്‍ മാത്രം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുക.

അടിയന്തിര സാഹചര്യങ്ങളില്‍ 112ല്‍ ബന്ധപ്പെടുക.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here