തിരുവനന്തപുരം .ഇൻഫോസിസിനു സമീപം വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ കത്തിച്ച കേസിൽ ബന്ധു അറസ്റ്റിൽ. വലിയ വേളി മണക്കാട്ടിൽ പുത്തൻവീട്ടിൽ സജിത് (38) ആണ് തുമ്പ പോലീസിന്റെ പിടിയിലായത്. ഇന്നലെ വെളുപ്പിനാണ് കുളത്തൂർ കോരാളം കുഴിയിൽ ഗീതുഭവനിൽ രാകേഷിൻ്റെ വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ കത്തിച്ചത്
ഇന്നോവ ക്രിസ്റ്റ കാറും രണ്ട് സ്കൂട്ടറും ബുള്ളറ്റും സെെക്കിളും കത്തിനശിച്ചു. വീട്ടുടമയായ രാകേഷിൻ്റെ ഭാര്യാ സഹോദരിയുടെ ഭർത്താവാണ് പ്രതിയായ രാകേഷ്. കുടുംബ വഴക്കാണ് വാഹനങ്ങൾക്ക് തീയിടാൻ കാരണം. രാത്രി രണ്ടു മണിയോടെ ഇവിടെയെത്തിയ പ്രതി പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. വീട്ടുകാരിൽ നിന്നും ലഭിച്ച വിവരവും CCTVകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്