എറണാകുളം .സൗത്ത് വാഴക്കുളത്തെ പാരിയത്ത് കാവിൽ പട്ടികജാതി കുടുംബങ്ങളെ കുടിയൊഴിപ്പിക്കാൻ പതിനൊന്നാം തവണയും അഭിഭാഷ കമ്മീഷൻ എത്തി. തർക്ക ഭൂമിയിലേക്ക് കടക്കാൻ അനുവദിക്കാതെ പ്രതിഷേധക്കാർ കമ്മീഷണനെ വഴിയിൽ തടഞ്ഞു. 8 കുടുംബങ്ങളാണ് പാരിയാത്ത് കാവില്‍ താമസിക്കുന്നത്. തങ്ങൾ പെരിയാർ വാലി പുറമ്പോക്ക് ഭൂമിയിൽ ആണെന്നും സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ അല്ല എന്നുമാണ് ഇവരുടെ അവകാശവാദം.
ഒരു നൂറ്റാണ്ടിലധികമായി ഇവിടെ താമസിക്കുന്ന തങ്ങളുടെ കുടുംബങ്ങളെ കുടിയിറക്കരുതെന്ന് പ്രതിഷേധക്കാർ പറഞ്ഞു. സുപ്രീംകോടതി വീണ്ടും തങ്ങളുടെ വാദം കേൾക്കാനിരിക്കെ മുൻവിധി നടപ്പാക്കാൻ അഭിഭാഷക കമ്മീഷൻ ധൃതിപ്പെടുന്നത് അംഗീകരിക്കാൻ ആവില്ലെന്ന് സമരക്കാർ. അഭിഭാഷക കമ്മീഷൻ അഡ്വ.ജയപാലന് സംരക്ഷണം ഒരുക്കാൻ വൻ പോലീസ് സന്നാഹവും സ്ഥലത്തെത്തിയിരുന്നു. താമസക്കാരുടെ പ്രതിഷേധത്തെ തുടർന്ന് അഭിഭാഷ കമ്മീഷൻ പിരിഞ്ഞു പോയി.