പാലക്കാട്: ലക്കിടിയിൽ ട്രെയിനിടിച്ചു അച്ഛനും മകനും മരിച്ചു. ആലത്തൂർ കിഴക്കഞ്ചേരി സ്വദേശി പ്രഭുവും (24) ഒരുവയസ്സുള്ള മകനുമാണ് മരിച്ചത്. പാളം മുറിച്ചുകടക്കുമ്പോഴായിരുന്നു അപകടം. ചിനക്കത്തൂർ പൂരം കാണുന്നതിനായി ബന്ധുവീട്ടിൽ എത്തിയതാണ് ഇരുവരും. മൃതദേഹങ്ങൾ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്കു മാറ്റി.