തിരുവനന്തപുരം.അമരവിള LMS സെക്കൻ്ററി സ്കൂളിലെ ഹയർ സെക്കൻ്ററി ചോദ്യ പേപ്പർ സൂക്ഷിച്ചതിൽ സുരക്ഷ വീഴ്ച.പ്രിൻസിപ്പൽ റോയ് ബി ജോൺ, സെക്യൂരിറ്റി ലറിൻ ഗിൽബർട്ട് എന്നിവരെ സസ്പെന്റ് ചെയ്തു.പൊതു വിദ്യാഭ്യാസ ഡയറക്ടർ ആണ് സസ്പെൻറ് ചെയ്തത്.പേരിക്കോണം LMS U P സ്കൂൾ ഓഫീസ് അസിസ്റ്റന്റ് ലറിൻ ഗിൽബർട്ടിനെ ആയിരുന്നു പ്രിൻസിപ്പാൾ ചോദ്യപേപ്പർ റൂമിന് സെക്യൂരിറ്റിയായി നിയമിച്ചത്
രാത്രി പത്തു മണിക്ക് ശേഷം പ്രിൻസിപ്പാലിനെയും മറ്റു രണ്ട് പേരെയും സംശയകരമായ സാഹചര്യത്തിൽ ചോദ്യ പേപ്പർ സൂക്ഷിച്ച മുറിക്ക് സമീപം കണ്ടെത്തിയിരുന്നു.ചോദ്യ പേപ്പർ ചോർത്താൻ എത്തിയതെന്ന് ആരോപിച്ചു നാട്ടുകാർ ഇവരെ തടഞ്ഞു വയ്ക്കുകയായിരുന്നു.