കോഴിക്കോട്ട് മകന്റെ മർദനത്തിൽ പരുക്കേറ്റ അച്ഛൻ മരിച്ചു; മകൻ ഒളിവിൽ

Advertisement

കോഴിക്കോട്: മകന്റെ മർദനത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു. കുണ്ടായിത്തോട് ആമാംകുനി വളയന്നൂർ ഗിരിഷ് (49) ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാത്രിയിൽ ഗിരീഷും മകൻ സനലും തമ്മിൽ വാക്കേറ്റമുണ്ടാവുകയും സനൽ, ഗിരീഷിനെ മർദിക്കുകയുമായിരുന്നു.

പരുക്കേറ്റ ഗിരീഷ് ഒരാഴ്ചയായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയ്ക്കു ശേഷമാണ് മരണം സംഭവിച്ചത്. സനൽ ഒളിവിലാണ്. ഇയാൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here