കൊച്ചി. കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണമിടപാട് കേസ്. പ്രതികളില്‍ നിന്ന് കണ്ടുകെട്ടിയ സ്വത്തുക്കള്‍ നിക്ഷേപകര്‍ക്ക് തിരിച്ചുനല്‍കാന്‍ ഇഡി നീക്കം. കണ്ടുകെട്ടിയ സ്വത്തുക്കള്‍ ബാങ്കിന് വിട്ടുനല്‍കാന്‍ അനുമതി തേടി ഇഡി കോടതിയെ സമീപിച്ചു. സ്വത്തുക്കള്‍ ബാങ്കിന് വിട്ടുനല്‍കാന്‍ തയാറാണെന്ന് ഇഡി നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഇഡി നിലപാട് അറിയിച്ചിട്ടും സ്വത്തുക്കള്‍ സ്വീകരിക്കുന്നതില്‍ ബാങ്ക് മറുപടി നല്‍കാന്‍ തയാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇഡി കോടതിയെ സമീപിച്ചത്
ബാങ്കിനും 55 പ്രതികള്‍ക്കും കലൂര്‍ പിഎംഎല്‍എ കോടതി നോട്ടീസ് അയച്ചു. പ്രതികളുടെ 128 കോടിയുടെ സ്വത്തുക്കളാണ് ഇഡി
കണ്ടുകെട്ടിയത്. ഇതില്‍ സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ പേരിലുള്ള ഭൂമിയും വിവിധ ഘടകങ്ങളുടെ ബാങ്ക് അക്കൗണ്ടുകളും ഉള്‍പ്പെടും.ഹര്‍ജി ഈ മാസം 27ന് കോടതി പരിഗണിക്കും