മലപ്പുറം.കൂട്ടത്തലിന് വിദ്യാർത്ഥികൾ ഒത്തുകൂടി.ശ്രമം പൊളിച്ച് കോട്ടയ്ക്കൽ പോലീസ്. കോട്ടയ്ക്കൽ പുത്തൂർ ബൈപ്പാസിലാണ് സംഭവം. തല്ലാൻ പദ്ധതിയിട്ടത് മരവട്ടം ഗ്രേസ് വാലി കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥികൾ . ജൂനിയർ വിദ്യാർഥികളെ മർദ്ദിക്കാൻ ആയിരുന്നു ശ്രമം. പോലീസ് എത്തി ഇവരെ കസ്റ്റഡിയിലെടുത്തു. 19 വിദ്യാർത്ഥികൾ കരുതൽ അറസ്റ്റിൽ. ഫോണും വാഹനങ്ങളും പിടിച്ചെടുത്തു.