തിരുവനന്തപുരം.വെഞ്ഞാറമൂട് കൂട്ടകൊലപാതകക്കേസിൽ പ്രതി അഫാന്റെ കസ്റ്റഡി കാലാവധി പൂർത്തിയാക്കി വീണ്ടും ജയിലേക്ക് മാറ്റി. പ്രതിയെ വിവിധ ഇടങ്ങളിലെത്തിച്ച്
നിരവധി നിർണ്ണായ തെളിവുകളാണ് പോലീസ് കണ്ടെത്തിയത്. കൂടുതൽ തെളിവ് ശേഖരണത്തിനായി പ്രതിയെ കസ്റ്റഡിയിലാ വശ്യപ്പെട്ട് പോലീസ് വീണ്ടും കോടതിയിൽ അപേക്ഷ നൽകും. അതേസമയം, അഫാന്റെ ആക്രമണത്തിൽ പരുക്കേറ്റ മാതാവ് ഷെമി ആശുപത്രിവിട്ടു.
കിളിമാനൂർ പോലീസ് കസ്റ്റഡിയിൽ വാങ്ങിയ അഫാനെ ഇയാൾ കൊലപ്പെടുത്തിയ അബ്ദുൽ ലത്തീഫിന്റെയും ഭാര്യ സജിതാ ബീവിയുടെയും
ചുള്ളാളം എസ് എൻ പുരത്തുള്ള വീട്ടിലാണ്
തെളിവെടുപ്പിനായി ആദ്യമെത്തിച്ചത്. വീടിന്റെ ഏതാനും മീറ്ററകലെയുളള ആളൊഴിഞ്ഞ പറമ്പിൽ നിന്നും
ലത്തീഫിന്റെ മൊബൈൽ ഫോണും കാറിന്റെ താക്കോലും പോലീസ് കണ്ടെടുത്തു. മെറ്റൽ ഡിറ്റക്ടർ ഉൾപ്പെടെയുള്ള ഉപകരണങ്ങളുമായി
ഒരു മണിക്കൂറോളം നീണ്ട തിരച്ചിലിലാണ് കരിയിലകൾക്കിടയിൽനിന്ന് ഫോണും താക്കോലും കണ്ടെത്തിയത്.
കൊലയ്ക്കു ശേഷവും
ലത്തീഫിനോടുള്ള കലി തീരാത്തതുക്കൊണ്ടാണ് താക്കോലും ഫോണും എടുത്തെറിഞ്ഞതെന്ന് അഫാൻ പോലീസിനോട് പറഞ്ഞു. പേരുമലയിലുള്ള അഫാന്റെ വീട്, എലിവിഷം വാങ്ങിയ നാഗരുകുഴിയിലുള്ള സ്‌റ്റേഷനറികട,
കൊലയ്ക്കുപയോഗിച്ച ചുറ്റിക വാങ്ങിയ വെഞ്ഞാറമൂട്ടിലെ ഹാർഡ് വെയർ കട, ചുറ്റിക ഒളിപ്പിക്കാൻ ബാഗ് വാങ്ങിയ കട എന്നിവിടങ്ങളിലും പ്രതിയെ എത്തിച്ചു തെളിവെടുത്തു. തെളിവെടുപ്പ് പൂർത്തിയാക്കി അഫാനെ കോടതിയിൽ ഹാജരാക്കിയ ശേഷം ജയിലിലേക്കയച്ചു. അനുജൻ അഫ്‌സാൻ, പെൺസുഹൃത്ത് ഫർസാന എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള തെളിവെടുപ്പിനായി പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പോലീസ് വീണ്ടും കോടതിയിൽ അപേക്ഷ നൽകും. അതേസമയം, അഫാന്റെ വധശ്രമത്തിനിടയില്‍ പരുക്കുകളോടെ രക്ഷപ്പെട്ട മാതാവ് ഷെമി 17 ദിവസങ്ങള്‍ക്ക് ശേഷം ആശുപത്രി വിട്ടു.