എട്ടുമാസം പ്രായമായ കുഞ്ഞിന് മരുന്ന് മാറി നൽകി,കുട്ടി ഗുരുതരാവസ്ഥയിൽ

Advertisement

കണ്ണൂര്‍. എട്ടുമാസം പ്രായമായ കുഞ്ഞിന് മരുന്ന് മാറി നൽകിയെന്ന് പരാതി. മരുന്ന് ഓവർഡോസ് ആയി കരളിനെ ബാധിച്ചു. കുട്ടി ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ. ഡോക്ടർ കുറിച്ചത് പനിക്കുള്ള കാൽപോൾ സിറപ്പ്

മെഡിക്കൽ ഷോപ്പിൽ നിന്ന് നൽകിയത് കാൽപോൾ ഡ്രോപ്സ്. ഫാർമസിയിലെ ജീവനക്കാരുടെ വീഴ്ചയെന്ന് കുട്ടിയുടെ പിതാവ് ആരോപിച്ചു.

ആരോപണം പഴയങ്ങാടിയിലെ ഖദീജ മെഡിക്കൽസിനെതിരെ. ഗുരുതര സ്ഥിതി തുടർന്നാൽ കുട്ടിയുടെ കരൾ മാറ്റിവെക്കേണ്ടി വരുമെന്ന് ഡോക്ടർമാർ. നിലവിലെ പരിശോധനയിൽ നില മെച്ചപ്പെട്ടിട്ടുണ്ടെന്നും വിശദീകരണം. ബന്ധുക്കളുടെ പരാതിയിൽ ഖദീജ മെഡിക്കൽസിനെതിരെ പഴയങ്ങാടി പൊലീസ് കേസെടുത്തു

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here