തൃശ്ശൂർ. നാട്ടിക ശ്രീനാരായണ കോളേജിൽ ഭാരത സർക്കാർ സ്ഥാപനമായ ഡിപ്പാർട്ട്മെൻറ് ഓഫ് ബയോടെക്നോളജിയുടെ (DBT) ധനസഹായത്തോടെ ‘DBT സ്റ്റാർ സ്കീം അപേക്ഷിക്കുന്നതിനുള്ള മാർഗ്ഗനിർദേശങ്ങൾ’ എന്ന വിഷയത്തിൽ ഏകദിനശില്പശാല സംഘടിപ്പിച്ചു. സയൻസ് ഫൗണ്ടേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ശില്പശാല DBT സ്റ്റാർ സ്‌കീം കോഡിനേറ്റർ ഡോ. ഗരിമ ഗുപ്‌ത ഉദ്ഘാടനം ചെയ്തു. കേരളത്തിലെയും തമിഴ്നാട്ടിലെയും വിവിധ കോളേജുകളിൽ നിന്നുള്ള നൂറ്റിയിരുപതോളം ശാസ്ത്ര അധ്യാപകർ ശില്പശാലയിൽ പങ്കെടുത്തു.