വാർത്താ നോട്ടം

Advertisement

2025 മാർച്ച് 13 വ്യാഴം

BREAKING NEWS

👉 പൊങ്കാല കലങ്ങളിൽ ആറ്റുകാൽ ദേവിയുടെ അനുഗ്രഹം നിറഞ്ഞ് കവിയുന്നതും കാത്ത് ഭക്തലക്ഷങ്ങൾ.

👉വിശ്വ പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലയ്ക്ക് ഇന്ന് രാവിലെ 9.45 ന് ശുദ്ധ പുണ്യാഹത്തിന് ശേഷം 10.15ന് അടുപ്പ് വെട്ട്. ഉച്ചയ്ക്ക് 1.15 ന് ഉച്ചപൂജയ്ക്ക് ശേഷം പൊങ്കാല നിവേദിക്കും.

👉കോർപ്പറേഷനിലെ 52 വാർഡുകളിലായി ഏകദേശം 135 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് ആറ്റുകാൽ പൊങ്കാല നടക്കുന്നത്.

👉അറ്റുകാൽ പൊങ്കാല: തലസ്ഥാനത്ത് ഇന്ന് ഗതാഗത നിയന്ത്രണം, വിമാനത്താവള യാത്രാക്കർ തീരദേശ റോഡ് വഴി പോകണം.

👉 പൊങ്കാല പ്രമാണിച്ച് ഇന്ന് രാത്രി 8 വരെ തിരുവനന്തപുരം നഗരത്തിൽ ചരക്ക് വാഹനങ്ങൾക്ക് നിരോധനം.

👉32 ദിവസമായി സെക്രട്ടറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശാ വർക്കേഴ്സ് ഇന്ന് പ്രതിഷേധ പൊങ്കാലയിടും.

👉ചാലക്കുടി പോട്ട ആ ശ്രമം ജംഗ്ഷനിൽ ലോറിയ്ക്കടിയിൽപ്പെട്ട് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ലോറി കത്തി നശിച്ചു.

👉 കോഴിക്കോട് മെഡിക്കൽ കോളജിൽ ഗർഭാശയം നീക്കൽ ശസ്ത്രക്രീയയ്ക്കിടെ പേരാബ്രാ സ്വദേശിനി വിലാസിനി മരിച്ച സംഭവം ചികിത്സ പിഴവെന്ന് ബന്ധുക്കൾ

👉 അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിൽ കഴിഞ്ഞ 9 മാസമായി കുടുങ്ങിക്കിടക്കുന്ന സുനിതാ വില്യംസിൻ്റേയും ബുച്ച് വിൽമോറിൻ്റെയും മടക്കയാത്ര വൈകും.

🌴കേരളീയം🌴

🙏 സംസ്ഥാന സമ്മേളനത്തിന് പിന്നാലെ വിവാദ കൊടുങ്കാറ്റ് ഉയര്‍ത്തിയ സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയേറ്റ് അംഗം പദ്മകുമാറിനെതിരായ നടപടി നാളെ തീരുമാനിക്കും. പരസ്യപ്രതികരണവും അച്ചടക്ക ലംഘനവും സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യും.

🙏മഹാത്മഗാന്ധി
യുടെ കൊച്ചുമകന്‍ തുഷാര്‍ ഗാന്ധിയെ ആര്‍.എസ്.എസ്-ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു നെയ്യാറ്റിന്‍കരയില്‍ ഗാന്ധിയന്‍ ഗോപിനാഥന്‍ നായരുടെ പ്രതിമ അനാച്ഛാദന ചടങ്ങിന് ശേഷമായിരുന്നു പ്രതിഷേധം.

🙏 തുഷാര്‍ ഗാന്ധിയെ ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തടഞ്ഞതില്‍ പ്രതിഷേധവുമായി നേതാക്കള്‍. കേരളത്തിന് അപമാനകരമായ സംഭവമാണ് നടന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഈ ഹീനമായ നടപടിക്ക് കേരളത്തിന്റെ മതേതര മനസ് മാപ്പ് നല്‍കില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനും പറഞ്ഞു.

🙏 കേരളത്തിന്റെ വ്യവസായ റാങ്കിംഗിനെ ചൊല്ലി നിയമസഭയില്‍ ഭരണ-പ്രതിപക്ഷ തര്‍ക്കം. കള്ളക്കണക്കുകളാണ് സര്‍ക്കാര്‍ അവതരിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നിരയില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നു.

🙏 അപകീര്‍ത്തി പരാമര്‍ശത്തില്‍ ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരെ കേസെടുക്കാന്‍ ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഷാനാ ബീഗം ഉത്തരവിട്ടു. എഐസിസി ജനറല്‍ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെ സി വേണുഗോപാല്‍ നല്‍കിയ ഹര്‍ജിയില്‍ മേലാണ് നടപടി.

🙏 തലശ്ശേരി മണോളിക്കാവ് ഉത്സവത്തിനിടെ പൊലീസിനെ ആക്രമിച്ച സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത സംഭവത്തിന് പിന്നാലെ തലശ്ശേരി പൊലീസ് സ്റ്റേഷനിലെ രണ്ട് എസ്ഐമാരെയും സ്ഥലംമാറ്റി. എസ്ഐമാരായ ടി.കെ.അഖില്‍, ദീപ്തി എന്നിവരെയാണ് സ്ഥലം മാറ്റിയത്.

🙏 വെഞ്ഞാറമൂട് കൂട്ടകൊലപാതക കേസിലെ പ്രതി അഫാനെ ജയിലിലേക്ക് മാറ്റി. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് അഫാനെ ജയിലിലേക്ക് മാറ്റിയത്.

🙏 ചോദ്യപ്പേപ്പര്‍ സൂക്ഷിക്കുന്നതില്‍ വീഴ്ചയുണ്ടായെന്ന പ്രാഥമിക വിലയിരുത്തലിന് പിന്നാലെ അധ്യാപകരെ സസ്പെന്റ് ചെയ്തു. അമരവിള എല്‍.എം.എസ് എച്ച്.എസ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റോയ് ബി ജോണിനെയും പേരിക്കോണം എല്‍.എം.എസ് യു.പി സ്‌കൂള്‍ ഓഫീസ് അസിസ്റ്റന്റ് ലറിന്‍ ഗില്‍ബര്‍ടിനെയുമാണ് സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തത്.

🙏 മകന്റെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛന്‍ മരിച്ചു. കോഴിക്കോട് കുണ്ടായിത്തോട് സ്വദേശി ഗിരീഷ് ആണ് മരിച്ചത്. മകന്‍ സനലിന്റെ മര്‍ദനമേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. മാര്‍ച്ച് 5 നായിരുന്നു കേസിന് ആസ്പദമായ സംഭവം.

🙏 വ്യവസായ മന്ത്രി പി.രാജീവ് അമേരിക്കയിലേക്ക് പോകും. അമേരിക്കന്‍ സൊസൈറ്റി ഓഫ് പബ്ലിക്ക് അഡ്മിനിസ്ട്രേഷന്റെ സമ്മേളനത്തില്‍ മന്ത്രി പങ്കെടുക്കും. മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ ഒന്നു വരെ വാഷിങ്ടണ്‍ ഡിസിയിലാണ് സമ്മേളനം.

🙏 നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ വെടിവെച്ച് കൊല്ലാനുള്ള കോഴിക്കോട് ചക്കിട്ടപാറ പഞ്ചായത്തിന്റെ തീരുമാനത്തിനെതിരെ വനം വകുപ്പ്. പഞ്ചായത്തിന്റെ നടപടി രാജ്യത്തെ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതാണെന്ന് കാട്ടി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി.

🙏 പാതിവില തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സായി ഗ്രാം ഗ്ളോബല്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍ആനന്ദ് കുമാറിനെ റിമാന്‍ഡ് ചെയ്തു. ഈ മാസം 26 വരെയാണ് റിമാന്‍ഡ് ചെയ്തത്.

🙏 കോട്ടക്കലില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളെ ആക്രമിക്കാന്‍ തയ്യാറായി സംഘടിച്ച സീനിയര്‍ വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടക്കല്‍ മരവട്ടം ഗ്രൈസ് വാലി കോളേജിലെ 18 വിദ്യാര്‍ത്ഥികളാണ് അറസ്റ്റിലായത്.

🇳🇪 ദേശീയം 🇳🇪

🙏 ഇന്റര്‍നെറ്റിന് വേഗതയില്ലെന്ന് കാണിച്ച് ജിയോ കമ്പനിക്കെതിരെ നല്‍കിയ കേസില്‍ അനുകൂല വിധി സമ്പാദിച്ച് മലപ്പുറം കോഡൂര്‍ സ്വദേശി എം.ടി മുര്‍ഷിദ്. ഒരു വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ 15000 രൂപ നഷ്ടപരിഹാരം നല്‍കാനാണ് ജില്ലാ ഉപഭോക്തൃ കോടതിയുടെ വിധി.

🙏 ഹരിയാനയിലെ പത്ത് മേയര്‍ സ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഒമ്പതിടത്തും ബിജെപിക്ക് വമ്പന്‍ ജയം.

🙏 തെലങ്കാനയില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ വിമര്‍ശിക്കുന്ന കര്‍ഷകന്റെ വീഡിയോ പങ്കുവെച്ചതിന് അറസ്റ്റിലായ മാധ്യമ പ്രവര്‍ത്തകരുടെ എണ്ണം 2 ആയി.

🙏 കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ ഡിജിയാത്ര പദ്ധതിയില്‍ തിരുവനന്തപുരം, മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളങ്ങളെക്കൂടി ഉള്‍പ്പെടുത്തുന്നതായി അദാനി എയര്‍പോര്‍ട്ട്സ് ഹോള്‍ഡിംഗ്സ് ലിമിറ്റഡ് പ്രഖ്യാപിച്ചു. ഇതോടെ, അദാനി എയര്‍പോര്‍ട്ട്സിന്റെ ഏഴ് വിമാനത്താവളങ്ങളിലും ഡിജിയാത്ര സേവനം ലഭ്യമാകും. തടസ്സമില്ലാത്ത യാത്രാനുഭവം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് അദാനി എയര്‍പോര്‍ട്സ് വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

🙏 മഹാരാഷ്ട്രയിലെ മുംബൈ ലീലാവതി ആശുപത്രിയില്‍ സാമ്പത്തിക ക്രമക്കേടുകള്‍ക്ക് പിന്നാലെ ദുര്‍മന്ത്രവാദം നടന്നതായും ആരോപണം. ലീലാവതി കീര്‍ത്തിലാല്‍ മെഹ്താ മെഡിക്കല്‍ ട്രസ്റ്റിലെ മുന്‍ ട്രസ്റ്റിമാര്‍ 1200 കോടി രൂപയുടെ ഫണ്ട് ദുരുപയോഗം ചെയ്തതെന്ന് നിലവിലെ അംഗങ്ങള്‍ ആരോപിച്ചിരുന്നു.

🇦🇺 അന്തർദേശീയം 🇦🇽

🙏 പാകിസ്ഥാനില്‍ ട്രെയിനില്‍ ബന്ദികളാക്കിയ എല്ലാവരെയും മോചിപ്പിച്ചതായി റിപ്പോര്‍ട്ട്. സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ 33 വിഘടനവാദികള്‍ കൊല്ലപ്പെട്ടുവെന്നും സൈന്യം അറിയിച്ചു.

🙏 ഇരുപത് ബില്യണ്‍ ഡോളറിന്റെ യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് കാനഡ അധിക തീരുവ പ്രഖ്യാപിച്ചു. കനേഡിയന്‍ സ്റ്റീല്‍, അലുമിനിയം എന്നിവയ്ക്ക് അമേരിക്കന്‍ നികുതി ചുമത്തിയതിന് പിന്നാലെയാണ് 20 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് അധിക തീരുവ പ്രഖ്യാപിച്ചത്.

🙏 സ്റ്റീല്‍, അലുമിനിയം ഇറക്കുമതിക്ക് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ 25% തീരുവ പ്രാബല്യത്തിലായതിനു തൊട്ടുപിന്നാലെ അമേരിക്കയുടെ മേല്‍ പകരംതീരുവ ഏര്‍പ്പെടുത്തി യൂറോപ്യന്‍ യൂണിയനും.

🏏കായികം🏏

🙏 ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ അവസാന മത്സരത്തിലെ സമനിലയിലൂടെ 28 പോയിന്റുമായി എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്നലെ നടന്ന മത്സരത്തില്‍ ഹൈദരാബാദിനെതിരെയാണ് ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങിയത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here