അടൂർ നഗരസഭ ചെയർപേഴ്സനെതിരെ ആരോപണവുമായി സിപിഎം കൗൺസിലർ

Advertisement

അടൂർ. നഗരസഭ ചെയർപേഴ്സനെതിരെ ആരോപണവുമായി സിപിഐഎം കൗൺസിലർ. ചെയർപേഴ്സൺ ലഹരി വില്പനയ്ക്ക് സഹായിക്കുന്നു എന്നാണ് ആരോപണം. സിപിഎം കൗൺസിലർമാരുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇട്ട ശബ്ദ സന്ദേശം പുറത്ത്..

സിപിഎം അംഗമായ റോണി പാണംതുണ്ടിലാണ് പാർട്ടിയുടെ തന്നെ ചെയർപേഴ്സനെതിരെ ആരോപണം ഉന്നയിച്ചത്… ചെയർപേഴ്സൺ ദിവ്യ റെജി മുഹമ്മദ് ലഹരി വില്പനയ്ക്ക് സഹായിക്കുന്നു എന്നാണ് ആരോപണം.. ലഹരിക്കച്ചവട കേന്ദ്രമായ ഒരു കടയ്ക്കെതിരെ നടപടി എടുക്കുന്നില്ല.. പലവട്ടം ആവശ്യപ്പെട്ടിട്ടും നടപടിയില്ല

അതേസമയം ഇടത് കൗൺസിലറുടെ ആരോപണം ചെയർപേഴ്സൺ ദിവ്യ റെജി മുഹമ്മദ് തള്ളുകയാണ്.. ലഹരി കച്ചവടം ഉണ്ടെന്ന് പറയുന്ന കടക്കെതിരെ നടപടിയെടുക്കാൻ തീരുമാനിച്ചതായും.. ആവേശം മൂത്താണ് റോണി ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും ചെയർപേഴ്സൺ വ്യക്തമാക്കി

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here