വടകര. ദേശീയപാത മടപള്ളിയിൽ ഇന്നലെ രാത്രി 10.30 ന് ലോറിയും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവിന് ദാരുണാന്ത്യം.അഴിയൂർ കോറോത്ത് റോഡ് പടിഞ്ഞാറെ അത്താണിക്കൽ ശരത് കെ.പി (34)ആണ് മരിച്ചത്.ഊരാളുങ്കൽ സൊസൈറ്റിയിൽ പെരിന്തൽമണ്ണ സൈറ്റിൽ ഇലക്ട്രീഷനായി ജോലി ചെയ്തു വരികയാണ്.മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്.പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും
Home News Breaking News ദേശീയപാത മടപള്ളിയിൽ ഇന്നലെ രാത്രി 10.30 ന് ലോറിയും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവിന് ദാരുണാന്ത്യം