ആരോഗ്യമന്ത്രിക്ക് നല്ല ബുദ്ധി തോന്നണമെന്ന പ്രാർത്ഥന,ആശാവർക്കേഴ്സ് സെക്രട്ടറിയേറ്റിനു മുന്നിൽ പൊങ്കാലയിട്ടു

Advertisement

തിരുവനന്തപുരം. അനിശ്ചിതകാല രാപ്പകൽ സമരം നടത്തുന്ന ആശാവർക്കേഴ്സ് സെക്രട്ടറിയേറ്റിനു മുന്നിൽ പൊങ്കാലയിട്ടു. ആരോഗ്യമന്ത്രിക്ക് നല്ല ബുദ്ധി തോന്നണമെന്ന പ്രാർത്ഥനയോടെയാണ് പൊങ്കാലയിട്ടതെന്ന് സമരക്കാർ പരിഹസിച്ചു. സർക്കാർ ആശ മാർക്കൊപ്പമാണെന്ന് ആവർത്തിച്ച് മന്ത്രി വീണ ജോർജ്. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉൾപ്പടെ നിരവധി പേർ ഇന്നും സമരപന്തലിലെത്തി.

പ്രതിഷേധ പൊങ്കാലയല്ല, സെക്രട്ടറിയേറ്റ് നടയിൽ പ്രതിഷേധം തുടരുന്നതിനിടെ വിശ്വാസത്തോടെയുള്ള പൊങ്കാലയെന്ന് ആശാവർക്കേഴ്സ് പറയുന്നു.

പൊങ്കാലക്കിടെ സമരക്കാരെ കാണാൻ ഇന്നും പ്രമുഖരുടെ നീണ്ട നിര. ആശ വർക്കേഴ്സിനെ തൊഴിലാളികളായ അംഗീകരിക്കേണ്ടത് സംസ്ഥാന സർക്കാരെന്ന് സമരപ്പന്തൽ സന്ദർശിച്ച സുരേഷ് ഗോപി പറഞ്ഞു.

കെ.കെ രമ എം.എൽ.എയും സമരക്കാരുടെ പൊങ്കാല കാണാനെത്തി.സമരക്കാരുടെ പൊങ്കാലയെ കുറിച്ച് മന്ത്രി വീണാ ജോർജിന്റെ പ്രതികരണം ഇങ്ങനെ.മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ , മുൻ ആരോഗ്യ മന്ത്രി വി.എസ് ശിവകുമാർ , സിനിമാതാരം ജയൻ ചേർത്തല തുടങ്ങിയവരും ആശവർക്കേഴ്സിന് ഐക്യദാർഢ്യമർപ്പിച്ചെത്തി. അതിനിടെ സമരത്തിനെതിരെ മുഖപ്രസംഗവുമായി ദേശാഭിമാനി രംഗത്തെത്തി. സമര നേതൃത്വം അടിക്കടി ആവശ്യങ്ങൾ മാറ്റുകയാണ്. കേന്ദ്രസർക്കാരിന്റെ ഉത്തരവാദിത്വം സമരം ചെയ്യുന്നവർ മറച്ചുപിടിക്കുന്നു എന്നും ദേശാഭിമാനി മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here