ക്രിപ്റ്റോ കറന്‍സി തട്ടിപ്പ്; ഇന്റര്‍പോള്‍ നോട്ടീസുള്ള ലിത്വാനിയ പൗരന്‍ തിരുവനന്തപുരത്ത് പിടിയില്‍

Advertisement

ഇന്റര്‍പോള്‍ നോട്ടീസുള്ള വിദേശ പൗരന്‍ തിരുവനന്തപുരത്ത് പിടിയില്‍. ലിത്വാനിയ സ്വദേശി ബെസ്സിയോക്കോവ് ആണ് പിടിയിലായത്. വര്‍ക്കല കുരയ്ക്കണ്ണിയിലെ ഹോം സ്റ്റേയില്‍ താമസിക്കുകയായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.
ബെസ്സിയോക്കോവ് റഷ്യന്‍ ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പിലെ പ്രധാനിയാണ്. രാജ്യാന്തര ക്രിമിനല്‍ സംഘടനകള്‍ക്ക് കള്ളപ്പണം വെളുപ്പിക്കാന്‍ അവസരം ഒരുക്കി എന്നാണ് കേസ്. ഇയാള്‍ക്കെതിരെ ഡല്‍ഹി പാട്ട്യാല കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here