ആറ്റുകാലമ്മയ്ക്ക് പൊങ്കാല അര്‍പ്പിച്ച് നടി പാര്‍വതി ജയറാം. മരുമകള്‍ താരിണിക്കും സഹോദരിക്കുമൊപ്പമാണ് പാര്‍വതി പൊങ്കാലയിടാന്‍ എത്തിയത്. ഗായകന്‍ എംജി രാധാകൃഷ്ണന്റെ വീട്ടിലാണ് പാര്‍വതിയും കുടുംബവും പൊങ്കാലയിട്ടത്. മരുമകളുടെ ആദ്യ പൊങ്കാലയാണെന്നും എല്ലാ വര്‍ഷവും അമ്മയ്ക്ക് വേണ്ടി പൊങ്കാല അര്‍പ്പിക്കാറുണ്ടെന്നും പാര്‍വതി പറഞ്ഞു.
”കഴിഞ്ഞ വര്‍ഷം മക്കളുടെ കല്യാണതിരക്കായതിനാല്‍ എത്താന്‍ പറ്റിയില്ല. ഇന്നലെ ക്ഷേത്രത്തില്‍ പോയിരുന്നു. മുമ്പത്തേത് പോലെയല്ല, ഇപ്പോള്‍ ക്ഷേത്രത്തില്‍ അടുക്കാന്‍ പറ്റാത്തത്ര തിരക്കാണ്. താരിണിയുടെ ആദ്യത്തെ പൊങ്കാലയാണ്. പറഞ്ഞ് കേട്ടപ്പോള്‍ വരണമെന്ന് വലിയ ആ?ഗ്രഹമായിരുന്നു. എല്ലാ വര്‍ഷവും പൊങ്കാലയിടാന്‍ സാധിക്കട്ടെയെന്നാണ് പ്രാര്‍ത്ഥന. അമ്മയ്ക്ക് പൊങ്കാല അര്‍പ്പിക്കാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്നും” പാര്‍വതി പറഞ്ഞു. ആദ്യമായാണ് പൊങ്കാല ഇടുന്നതെന്നും ഒരുപാട് സന്തോഷം തോന്നുന്നെന്നും താരിണി പ്രതികരിച്ചു.