നിക്ഷേപങ്ങളുടെ പലിശ വർധിപ്പിച്ച് സഹകരണ വകുപ്പ്; മുതിർന്ന പൗരന്മാർക്ക് കൂടുതൽ നേട്ടം

Advertisement

തിരുവനന്തപുരം: നിക്ഷേപ സമാഹരണ യജ്ഞത്തിനുണ്ടായ തിരിച്ചടി മറികടക്കാൻ പലിശ നിരക്ക് വർധിപ്പിച്ച് സഹകരണ വകുപ്പ്. ഒന്നു മുതൽ രണ്ട് വർഷത്തിന് താഴെ വരെ ഉള്ള നിക്ഷേപത്തിന്റെ പലിശ 8.50 % , 2 വർഷത്തിനു മുകളിലുള്ളവയ്ക്ക് 8.75% എന്നിങ്ങനെയാണ് വർധിപ്പിച്ചത്.

രണ്ടു വിഭാഗത്തിലും പലിശ 8% ആയി കുറച്ചതോടെ നിക്ഷേപകർ പിന്തിരിഞ്ഞതാണ് തിരുത്തലിന് കാരണം. ഇതിനു പുറമേ മുതിർന്ന പൗരൻമാരുടെ സ്ഥിര നിക്ഷേപത്തിന് അര ശതമാനം വരെ അധിക പലിശയും നൽകും. 5–ാം തീയതി തുടങ്ങിയ സമാഹരണ യജ്ഞം ഏപ്രിൽ 3 വരെയാണ്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here