കെപിസിസിയുടെ സെമിനാറിൽ പങ്കെടുത്തത്തിന് പിന്നാലെ ജി സുധാകരന് നേരെ സൈബര്‍ ക്വട്ടേഷന്‍

Advertisement

തിരുവനന്തപുരം.കെപിസിസിയുടെ സെമിനാറിൽ പങ്കെടുത്തത്തിന് പിന്നാലെ ജി സുധാകരന് നേരെ സൈബർ പോരാളികൾ. നവമാധ്യമങ്ങളുടെ ഇടത് കോളങ്ങളിൽ ആണ് ,സുധാകരൻ കൂട്ടുകൂടുന്നത് സഹോദരനെ കൊലപ്പെടുത്തിയ പാർട്ടിക്കൊപ്പം എന്നടക്കമുള്ള വിമർശങ്ങൾ നിറഞ്ഞ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. പോസ്റ്റുകൾ ഭൂരിഭാഗവും ഒരേ കണ്ടന്റ് എന്നതും ശ്രദ്ധേയമാണ്

കെപിസിസി നടത്തിയ സെമിനാറിൽ പങ്കെടുത്തതിന് പിന്നാലെയാണ് പോരാളി ഷാജി അടക്കമുള്ള ഇടത് സൈബർ ഗ്രൂപ്പുകളിൽ ജി സുധാകരനെതിരായ രൂക്ഷ വിമർശനങ്ങൾ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്

കോൺഗ്രസ് പ്രവർത്തകരാൽ കൊല ചെയ്യപ്പെട്ട സഹോദരൻ ജി ഭുവനേശ്വരന്റെ ചുടുരക്തം സുധാകരൻ മറന്നുവെന്നും ,അദ്ദേഹത്തിലെ കമ്മ്യുണിസ്റ്റ് സഖാക്കളുടെ മനസ്സിൽ അകാല ചരമം പ്രാപിക്കുമെന്നും പോസ്റ്റ് വ്യക്തമാക്കുന്നു .MLA യും മന്ത്രിയും ആക്കിയത് പാർട്ടിയാണ് ,ഇപ്പോൾ പാർട്ടി വിരുദ്ധ സംഘത്തിനൊപ്പം കൂടി നല്ല പിള്ള ചമയുന്നു ,സുധാകരനോട് പരമപുച്ഛം എന്നിങ്ങനെ നീളുന്നു വിമര്ശനങ്ങൾ .. ഒരേ ചിത്രവും കണ്ടന്റും ഉള്ള പോസ്റ്റുകൾ തന്നെയാണ് വ്യാപകമായി പ്രചരിക്കുന്നത്

സംസ്ഥാന സമ്മേളന ശേഷം പ്രായപരിധി മാനദണ്ഡം ഉൾപ്പടെയുള്ള വിഷയങ്ങളിൽ CPIM നേതൃത്വത്തെ വിമർശിച്ചതിന് തൊട്ടുപിന്നാലെ ആയിരുന്നു ജി സുധാകരൻ KPCC സെമിനാറിൽ പങ്കെടുത്തത് . എന്നാൽ തനിക്ക് പിന്നിലുള്ള നീക്കങ്ങൾക്ക് പിന്നിൽ ആലപ്പുഴയിലെ പാർട്ടിക്കുള്ളിലെ പൊളിറ്റിക്കൽ ക്രിമിനലുകൾ ആണെന്ന് ജി സുധാകരൻ നേരത്തെ തന്നെ തുറന്നടിച്ചിരുന്നു . അടുത്ത കാലത്ത് ജില്ലയിൽ നിന്നുള്ള SFI കേന്ദ്ര കമ്മറ്റി അംഗം AA അക്ഷയ് സുധകരനെ മർക്കട മുഷ്ടിക്കാരൻ എന്ന് വിമർശിച്ചു കൊണ്ട്‌ ഫേസ് ബുക്ക് പോസ്റ്റ് ഇട്ടിരുന്നു . ഇതിന് മറുപടിയായി ഇക്കാലത്തെ SFI നേതൃത്വത്തെ വിമർശിച്ചു കൊണ്ട്‌ സുധാകരൻ കവിത എഴുതി .യുവതയിലെ കുന്തവും കുടച്ചക്രവും എന്ന പേരിൽ എഴുതിയ കവിത സജി ചെറിയന് നേർക്കുള്ള ഒളിയമ്പും ആയിരുന്നു

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here