കായംകുളത്ത് ഗതാഗതം തടസ്സപ്പെടുത്തിയും മദ്യപിച്ചും കുപ്രസിദ്ധ ഗുണ്ടയുടെ പിറന്നാൾ ആഘോഷം; കൊലപാതക കേസ് പ്രതി ഉൾപ്പെടെ പിടിയിൽ

Advertisement

കായംകുളം. ഗതാഗതം തടസ്സപ്പെടുത്തിയും മദ്യപിച്ചും കുപ്രസിദ്ധ ഗുണ്ടയുടെ പിറന്നാൾ ആഘോഷം; കൊലപാതക കേസ് പ്രതി ഉൾപ്പെടെ പിടിയിൽ

കായംകുളത്തെ കുപ്രസിദ്ധ ഗുണ്ട പത്തിയൂർ എരുവ ചെറുകാവിൽ വീട്ടിൽ വിഠോബ ഫൈസൽ എന്ന ഫൈസൽ (31) നടത്തിയ പിറന്നാളാഘോഷമാണ് കായംകുളം പോലീസ് ഇടപെട്ട് പൊളിച്ചത്.

12ാം തീയതി രാത്രി 10.30ഓടെയാണ് പുതുപ്പള്ളി കൂട്ടംവാതുക്കൽ പാലത്തിൽ വച്ച് പിറന്നാളാഘോഷം സംഘടിപ്പിച്ചത്.

ഫൈസലിനെ കൂടാതെ കായംകുളത്ത് യുവാവിനെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിലെ പ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ കായംകുളം മത്സ്യമാർക്കറ്റിന് സമീപം പുത്തൻ കണ്ടത്തിൽ പാരഡൈസ് വില്ലയിൽ പുട്ട് അജ്മൽ എന്ന അജ്മൽ(27), കാപ്പാ നിയമപ്രകാരം നടപടി നേരിടുന്ന കുപ്രസിദ്ധ ഗുണ്ട പത്തിയൂർ എരുവ ഷാലിമാർ മൻസിൽ വീട്ടിൽ ആഷിക്ക്(24), ആഷിക്കിൻ്റെ സഹോദരൻ ആദിൽ(22), കൃഷ്ണപുരം ദേശത്തിനകം പന്തപ്ലാവിൽ വീട്ടിൽ മുനീർ (25), മുനീറിൻ്റെ സഹോദരൻ മുജീബ് (23), കുറത്തികാട് തെക്കേക്കര കോമത്ത് വീട്ടിൽ ഗോപൻ (37),ചേരാവള്ളി താന്നിക്കൽ തറയിൽ വീട്ടിൽ ഉണ്ണിരാജ്(30), ചേരാവള്ളി പടിക്കൽ വീട്ടിൽ ആദിൽ(23), തെക്കേക്കര കിഴക്കേത്ത് വിളയിൽ വീട്ടിൽ പ്രവീൺ (29),ചിറക്കടവം തോട്ടുമുഖപ്പിൽ വീട്ടിൽ അനന്തകൃഷ്ണൻ (30) എന്നിവരാണ് പോലീസ് പിടിയിലായത്.

കൂട്ടംവാതുക്കൽ പാലത്തിൽ സംഘം ചേർന്ന് വാഹനങ്ങളിട്ട് ഗതാഗതം തടസ്സപ്പെടുത്തിയും മദ്യപിച്ചുമായിരുന്നു പിറന്നാൾ ആഘോഷം.

സഹോദരൻമാരായ ആദിലും ആഷിക്കും കൊലപാതക ശ്രമം, പോക്സോ, നാഷണൽ ഹൈവേയിൽ സ്ത്രീയോട് അപമര്യാദയായി പെരുമാറിയതുൾപ്പെടെയുള്ള കേസുകളിൽ പ്രതികളാണ്.

മുനീറും പ്രവീണും മയക്കുമരുന്ന് കേസുകളിൽ പ്രതികളാണ്.

കായംകുളം സി ഐ അരുൺ ഷായുടേയും, എസ് ഐമാരായ രതീഷ് ബാബു, ശരത്,ദിലീപ്, എ എസ് ഐമാരായ പ്രിയ,പ്രകാശ്, ബിനു, പോലീസ് ഉദ്യോഗസ്ഥരായ ദിലീപ്,വിശാൽ,ബിനു, ദിവ്യ,പ്രദീപ്,ഗോപൻ, അഖിൽ മുരളി,ശ്രീനാഥ്, വിവേക്,അരുൺ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here