തുഷാര്‍ ഗാന്ധിയെ തടഞ്ഞ സംഭവത്തിൽ അഞ്ചു ബിജെപി ആർഎസ്എസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു

Advertisement

നെയ്യാറ്റിൻകര.തുഷാര്‍ ഗാന്ധിയെ നെയ്യാറ്റിൻകരയിൽ തടഞ്ഞ സംഭവത്തിൽ അഞ്ചു ബിജെപി ആർഎസ്എസ് പ്രവർത്തകരെ നെയ്യാറ്റിൻകര പോലീസ് അറസ്റ്റ് ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ കൂട്ടപ്പന മഹേഷ്,ഹരികുമാര്‍,കൃഷ്ണകുമാര്‍,സൂരജ്,അനൂപ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്.തുഷാര്‍ ഗാന്ധിയുടെ വാഹനം തടഞ്ഞ് മുദ്രാവാക്യം വിളിച്ചതിനാണ് നെയ്യാറ്റിന്‍കര പൊലീസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തത്. നിസ്സാര വാകുപ്പായതിനാല്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജ്യാമ്യത്തില്‍ വിട്ടയച്ചു.ഗാന്ധിമിത്ര മണ്ഡലത്തിന്റെ പരിപാടിക്കിടെ തുഷാര്‍ ഗാന്ധി ആര്‍.എസ്.എസിനെതിരെയും ഭരണകൂടത്തിനെതിയും നടത്തിയ പരാമര്‍ശത്തെ തുടര്‍ന്നാണ് പ്രതിഷേധമുയര്‍ന്നത്.തുഷാര്‍ ഗാന്ധിയുടെ പരാമര്‍ഷം പിന്വലിക്കണമെന്നറിയിച്ച് മുദ്രാവാക്യം വിളിച്ചെങ്കിലും നിലപാടില്‍ മാറ്റമില്ലെന്നറിയിച്ച് കാറില്‍ നിന്നുമിറങ്ങി പ്രതിഷേധമറിയിച്ചാണ് തുഷാര്‍ ഗാന്ധി മടങ്ങിയത്‌.

അതേസമയം തുഷാർ ഗാന്ധിയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഫോണിൽ സംസാരിച്ചു . എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.

കേരളത്തിലെ കൂടുതൽ പരിപാടികളിൽ പങ്കെടുക്കണമെന്ന് അദ്ദേഹത്തോട് അഭ്യർഥിച്ചു. മഹാത്മാ ഗാന്ധിയുടെ ആലുവ സന്ദർശനത്തിൻ്റെ ശതാബ്ദിയുമായി ബന്ധപ്പെട്ട് നാളെ (വെള്ളി) ആലുവ യു.സി കോളജിൽ നടക്കുന്ന പരിപാടിയിൽ തുഷാർ ഗാന്ധിക്ക് ഒപ്പം പ്രതിപക്ഷ നേതാവും പങ്കെടുക്കും

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here