വ്യാജ ഐപിഎസ് കാരൻ വീണ്ടും പിടിയിൽ

Advertisement

കൊച്ചി. വ്യാജ ഐ.പി.എസ് കാരൻ പിടിയിൽ . ഐ.പി.എസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് നിരവധി പെൺകുട്ടികളുമായി സൗഹൃദത്തിലായി പണം തട്ടിയെടുക്കുയായിരുന്നു.ബാംഗ്ലൂർ പൊലീസിന്റെ പരാതിയിലാണ് മലപ്പുറം സ്വദേശി വേണുഗോപാൽ കാർത്തിക്കിനെ പിടികൂടിയത്. ഇയാള്‍ ഇതേ കേസില്‍ 2019ലും പിടിയിലായതാണ്.

IPS ഉദ്യോഗസ്ഥൻ എന്ന വ്യാജേന നിരവധി പെൺകുട്ടികളുമായി സൗഹൃദത്തിലാകുകയും പ്രണയം നടിച്ച് സാമ്പത്തിക നേട്ടം ഉണ്ടാക്കിയ ശേഷം പണം തട്ടിയെടുത്തുവെന്നുമാണ് പരാതി. മലപ്പുറം ചേലമ്പ്ര സ്വദേശി വേണുഗോപാൽ കാർത്തിക്കാണ് കൊച്ചി പൊലീസിന്റെ പിടിയിലായത്. മലയാളി യുവതിയെ വിവാഹ വാഗ്ദാനം നൽകി പണവും വാഹനങ്ങളും കൈവശപ്പെടുത്തിയ ശേഷം തനിക്ക് കാൻസർ ആണെന്ന് യുവതിയെ പറഞ്ഞ് വിശ്വസിപ്പിച്ചു. വിവാഹത്തിൽ നിന്നും പിന്മാറാൻ ശ്രമിച്ചപ്പോൾ യുവതി ബാംഗ്ലൂർ പൊലീസിൽ പരാതി നൽകി. ബാംഗ്ലൂർ പോലീസിന് നിർദ്ദേശപ്രകാരമാണ് കൊച്ചി പോലീസ് പ്രതിയെ പിടികൂടിയത്. ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇടപ്പള്ളി ലുലുമാളിൽ വച്ച് വേണുഗോപാലിനെ പിടിയിലാക്കിയത്. ഇയാളിൽ നിന്ന് ഫോണും ലാപ് ടോപും പണവും പൊലീസ് പിടിച്ചെടുത്തു.

ഗുരുവായൂരിൽ ഐ.പി.എസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് ബാങ്കിനെ കബളിപ്പിച്ച് വായ്പയെടുത്ത കേസിൽ 2019 ൽ പ്രതിയെയും അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്ന് വിപിന്‍ കാര്‍ത്തിക് എന്നായിരുന്നു പേര്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം കളമശ്ശേരി പൊലീസ് ബാംഗ്ലൂരു പൊലീസിന് പ്രതിയെ കൈമാറും.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here