അമ്മയും മകളും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു

Advertisement

ആലപ്പുഴ .തകഴിയിൽ അമ്മയും മകളും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു. കേളമംഗലം സ്വദേശിനി 35 കാരി പ്രിയയേയും മകൾ കൃഷ്ണപ്രിയയേയുമാണ് മരിച്ച നിലയിൽ കണ്ടത്. സ്കൂട്ടറിൽ എത്തിയശേഷം ട്രെയിനിനു മുന്നിൽ ചാടുകയായിരുന്നു. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. ആലപ്പുഴ തകഴി ലെവൽ ക്രോസിന് സമീപമാണ് സംഭവം.
പത്താം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച കൃഷ്ണപ്രിയ. ഭർത്താവുമായുള്ള പ്രശ്‌നങ്ങളെ തുടർന്ന് അകന്ന്തമസിക്കുകയായിരുന്നു പ്രിയ. വീയപുരംപഞ്ചായത്തിലെ ജീവനക്കാരിയാണ് പ്രിയ. മരണത്തിലേക്ക് നയിച്ച കാരണം വ്യക്തമായിട്ടില്ല. മൃതദേഹം വണ്ടാനം മെഡിക്കൽകോളജിലേക്ക് മാറ്റി. സംഭവത്തിൽ അമ്പലപ്പുഴ പൊലീസ് അന്വേഷണം ആരംഭിച്ചു

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here